കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്.
കേരള ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന്‍, കേരള ഗവണ്‍മെന്റ് സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഇതേതുടര്‍ന്ന് സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മുടങ്ങിയിട്ടില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും.
മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാ വിഭാഗവും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം ആനയറയിലെ ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടര്‍മാര്‍ രാവിലെ 10.30 മുതല്‍ ധര്‍ണയും നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ അതത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ധര്‍ണ നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.