ചെറുപുഷ്പം മിഷൻ ലീഗ് ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെ (പാഷൻ ഓഫ് ക്രൈസ്റ്റ് ) ദൃശ്യവിരുന്ന് ഒരുക്കുന്നു

ചെറുപുഷ്പം മിഷൻ ലീഗ് ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെ (പാഷൻ ഓഫ് ക്രൈസ്റ്റ് ) ദൃശ്യവിരുന്ന് ഒരുക്കുന്നു

നോർത്ത് കരോളിന: ചെറുപുഷ്പം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 26 ഞായറാഴ്ച രാവിലെയുള്ള തിരുക്കർമ്മങ്ങൾക്കു ശേഷം ഈശോയുടെ പീഡാനുഭവത്തിൻ്റെ (പാഷൻ ഓഫ് ക്രൈസ്റ്റ് ) ദൃശ്യവിരുന്ന് സംഘടിപ്പിക്കുന്നു.


ചെറുപുഷ്പം മിഷൻ ലീഗിൻ്റെ അംഗങ്ങളായ കുട്ടികൾ ഒരുക്കുന്ന ദൃശ്യവിരുന്ന് കാണുവാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഈശോയുടെ പീഡാനുഭത്തിൻ്റെ വ്യക്തമായ അനുഭവം കുട്ടികൾക്ക് പകർന്നു കൊടുക്കുവാൻ കഴിയുന്ന ഈ ദൃശ്യവിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ദൃശ്യവിരുന്നിനുശേഷം ലഞ്ച് ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.