അന്തരിച്ച സീറോ മലബാര്‍ സഭയോ ? ചിന്താജെറോമിന്റെ പോസ്റ്റില്‍ വീണ്ടും അക്ഷരപ്പിശക്

അന്തരിച്ച സീറോ മലബാര്‍ സഭയോ ? ചിന്താജെറോമിന്റെ പോസ്റ്റില്‍ വീണ്ടും അക്ഷരപ്പിശക്

കൊച്ചി: ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്ന പിഴവ് പരിഹാസത്തിന് ഇടയാക്കിയിതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ അന്തരിച്ച പൗവ്വത്തില്‍ പിതാവിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് മലയാളത്തില്‍ എഴുതിയ പോസ്റ്റിലും വ്യാകരണ പിഴവുകള്‍ കടന്നുകൂടിയതാണ് വീണ്ടും വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

' അന്തരിച്ച സീറോ മലബാര്‍ സഭയിലെ സീനിയര്‍ ബിഷപും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തയ്ക്ക് ചങ്ങനാശേരിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. യുവജന കമ്മീഷന്‍ അംഗം ഡോ. പ്രിന്‍സി കുര്യാക്കോസ് ഒപ്പമുണ്ടായിരുന്നു. ' എന്നാണ് ചിന്താ ജെറോമിന്റെ പോസ്റ്റ് . ഇതിനു പിന്നാലെ അന്തരിച്ചത് ആരാണെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത് .

സീറോ മലബാര്‍ സഭ അന്തരിച്ചോയെന്നും വിശ്വാസികളായിട്ടും തങ്ങള്‍ അറിഞ്ഞില്ലെന്നും ചിലര്‍ പറയുന്നു. എവിടെ പരിപാടി അവതരിച്ചാലും ഇതു തന്നെയാണല്ലോ അവസ്ഥ, കൊച്ചേ മരിച്ചവരോട് ഒരു ആദരവ് കാണിക്ക്. അന്തരിച്ചത് സീറോ മലബാര്‍ സഭ അല്ല , ഒരു നിലത്തെഴുതു ആശാന്റെ അടുത്ത് പോയി തറ, പറ എന്നൊക്കെ ഒന്ന് എഴുതി പഠിച്ചിട്ട് ഇനി ഈ പോസ്റ്റ് ഒക്കെ ഇട്ടാല്‍ മതി എന്നാണ് ചിലര്‍ പറയുന്നത്.

'അന്തരിച്ച' സീറോ മലബാര്‍ സഭയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നവരുമുണ്ട്. ജോസഫേ, ഇംഗ്ലീഷില്‍ മാത്രമല്ല, മലയാളത്തിലും കുട്ടിക്ക് അത്ര പരിജ്ഞാനം പോരാ എന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ ട്രോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.