പാരീസിൽ വീണ്ടും ആക്രമണം

പാരീസിൽ വീണ്ടും ആക്രമണം

പാരീസ് : പാരീസിലെ ചാർലി ഹെബ്‌ഡോ ആക്ഷേപഹാസ്യ മാസികയുടെ പഴയ ഓഫീസിനു സമീപം വെള്ളിയാഴ്ച നാല് പേർക്ക് കുത്തേറ്റതായി പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സ് പറഞ്ഞു. 

പരിക്കേറ്റ നാലുപേരിൽ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആണെന്ന് പോലീസ് വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.

രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടിരിക്കുകയാണെന്നും സംഭവസ്ഥലത്തുനിന്നും സംശയാസ്പദമായ ഒരു പാക്കേജ്ഉം ഒരു അറവുകത്തിയും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .

തലസ്ഥാനത്തിന്റെ വടക്കുകിഴക്കൻ ജില്ലയിലെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞുനിൽക്കുവാൻ പ്രാദേശിക അധികാരികൾ ആളുകളോട് ആവശ്യപ്പെട്ടു . “അപകടകാരിയായ” വ്യക്തിയെ പോലീസ് കണ്ടുപിടിക്കുവാൻ പരിശ്രമിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രെഗോയർ ട്വീറ്റ് ചെയ്തു.

2015 ജനുവരിയിൽ ചാർലി ഹെബ്ഡോ ഓഫീസുകൾ ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ഇസ്ലാമിക തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 14 ആളുകളെ മൂന്ന് ആഴ്ചകൾക്കു മുൻപേ കണ്ടു പിടിച്ചിരുന്നു .

വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ച ചാർലി ഹെബ്ഡോ മാസികക്കെതിരെ പ്രതികാരം ചെയ്യാൻ ഇസ്ലാമിക തീവ്രവാദികൾ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

https://www.reuters.com/article/us-france-security-paris/four-stabbed-in-paris-attack-near-old-charlie-hebdo-office-premier-idUSKCN26G1JZ?il=0 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.