സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. പ്രായഭേദമന്യേ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളുടെ ഉപഭോക്താക്കളും. ദിവസത്തില്‍ ഒരു തവണയെങ്കിലും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരാണ് മിക്കവരും. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ ഒരു ക്ലിക്കിന്റെ ദൂരത്തില്‍ വിരല്‍ത്തുമ്പിന് അരികെ സോഷ്യല്‍മീഡിയയിലൂടെ നമുക്ക് ലഭിക്കുന്നു. ഇതുതന്നെയാണ് സോഷ്യല്‍മീഡിയയുടെ ജനസ്വീകാര്യത ഇത്രമേല്‍ വര്‍ധിക്കാന്‍ ഇടയാക്കിയതും.
രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധിക്കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഒരു വിവാഹ വീഡിയോയാണ്. വിവാഹ വേദിയിലേക്ക് തകര്‍പ്പന്‍ നൃത്തവുമായി വരുന്ന വധുവാണ് വീഡിയോയിലെ ആകര്‍ഷണം. നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ആരേയും അതിശയിപ്പിക്കുന്ന വിധത്തിലാണ് വധുവിന്റെ നൃത്തവും. നിറചിരിയോടെ മനോഹരമായി നൃത്തം ചെയ്ത് വേദിയിലേക്ക് വരുന്ന വധുവിനെ പ്രശംസിക്കുന്നവരും നിരവധിയാണ്.
സദസ്സില്‍ ഉണ്ടായിരുന്ന ചിലര്‍ ആശ്ചര്യത്തോടെ വധുവിനെ നോക്കുന്നതും വീഡിയോയില്‍ കാണാം. വേദിയിലുണ്ടായിരുന്ന വരനാകട്ടെ നിറചിരിയോടെ വധുവിനെ മനസ്സുനിറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മുമ്പും പലപ്പോഴും വിവാഹദിനത്തിലെ നൃത്ത വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ സ്ഥാനം നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.