കട്ടന്‍ ചായ പ്രേമിയാണോ? അളവ് കൂടിയാല്‍ പണികിട്ടും

കട്ടന്‍ ചായ പ്രേമിയാണോ? അളവ് കൂടിയാല്‍ പണികിട്ടും

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാനീയങ്ങളില്‍ ഒന്നാണ് നമ്മുക്ക് ഏറെ പ്രിയപ്പെട്ട കട്ടന്‍ ചായ. ബോറടി മാറ്റാന്‍ മുതല്‍ പനിച്ച് വിറച്ചിരിക്കുമ്പോള്‍ കുറച്ച് ആശ്വാസം കിട്ടാന്‍ വരെ പലരും കട്ടന്‍ചായയെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അമിതമായ കട്ടന്‍ചായ ഉപയോഗം അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മിതമായ അളവില്‍, ദിവസവും ഏകദേശം നാല് കപ്പ് വരെ കട്ടന്‍ചായ കുടിക്കുന്നത് സുരക്ഷിതമാണ്. ഈ അളവ് കൂടിയാല്‍ ദോഷകരമാണ്.

കട്ടന്‍ ചായക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നല്‍കുന്ന ടാനിനുകള്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. അമിതമായി കട്ടന്‍ ചായ കുടിച്ച് ശരീരത്തില്‍ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നത് വിളര്‍ച്ചയ്ക്ക് കാരണമാകും. ഇതിന് പുറമേ ഹൃദയമിടിപ്പ് കൂടാനും ശരിയായ മര്‍ദത്തില്‍ ഹൃദയത്തിന് രക്തം പമ്പു ചെയ്യാന്‍ കഴിയാതെ വരുന്നതുകൊണ്ട് ഹൃദയം തകരാറിലാകാനും കാരണമാകും.

പതിവായി അമിതമായി കട്ടന്‍ചായ കുടിക്കുന്നത് മൂലം ദഹനപ്രശ്‌നങ്ങളും ഉണ്ടാകും. വയറുവേദന, ഗ്യാസ്ട്രബിള്‍, ഓക്കാനം, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകള്‍ക്കും ഇത് കാരണമാകും. പത്ത് ഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ കട്ടന്‍ചായ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കഫീന്‍ അമിതമായാല്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വിറയല്‍, പരിഭ്രമം, തലവേദന, ഉമിനീര്‍ വറ്റുക, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.