മക്കള്‍ ദൈവത്തിന്റെ ദാനമാണ്. ഇത് പലര്‍ക്കും അറിവുണ്ടെങ്കിലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി മക്കളെ വേണ്ടെന്നു വയ്ക്കുന്നവര്‍ നമുക്കിടിയില്‍ ഉണ്ട്. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ ചവിറ്റു കൊട്ടയിലേക്കും മാലിന്യ കൂമ്പാരത്തിലേക്കും വരെ കൊണ്ടുപോയി ഇടുന്നവര്‍. എന്നാല്‍ ഇത്തരക്കാര്‍ അറിയണം ദൈവ ദാനമായ മക്കളെ ഹൃദയത്തിലേറ്റുന്ന പാറ്റി ഫര്‍ണ്ടാണ്ടെസ് എന്ന അമ്മയെക്കുറിച്ച്.
പാറ്റി ഫെര്‍ണാണ്ടസ്- കാര്‍ലോസ് ദമ്പതികള്‍ക്ക് പതിനഞ്ച് മക്കളുണ്ട്. മാത്രമല്ല പതിനാറാമതും ഗര്‍ഭിണിയാണ് പാറ്റി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഈ ദമ്പതികള്‍ തങ്ങളുടെ പതിനഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ തങ്ങളുടെ പുതിയ കുഞ്ഞിനായുള്ള കാത്തിരപ്പിലാണ് പാറ്റിയും കാല്‍ലോസും.
നോര്‍ത്ത് കരലിനയിലെ ഷാര്‍ലറ്റില്‍ ആണ് പാറ്റി- കാര്‍ലോസ് ദമ്പതികളുടെ വീട്. വീട്ടില്‍ എല്ലായ്‌പ്പോഴും മക്കളുടെ നിറഞ്ഞ ചിരിയും കൊഞ്ചലും. പതിനഞ്ച് മക്കളില്‍ പത്ത് പേര്‍ പെണ്‍കുട്ടികളാണ്. അഞ്ച് ആണ്‍കുട്ടികളും. മക്കളില്‍ ആറ് പേര് ഇരട്ടകളാണെന്നുള്ളതാണ് മറ്റൊരു കൗതുകം. സി എന്ന ആല്‍ഫബറ്റിലാണ് പതിനഞ്ച് മക്കളുടേയും പേരുകള്‍ ആരംഭിക്കുന്നത്.
പല മാധ്യമങ്ങളിലും ഈ വലിയ കുടുിംബത്തിന്റെ കഥ മുമ്പേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മക്കള്‍ എന്നത് ദൈവം നല്‍കുന്ന ദാനമാണെന്നാണ് പാറ്റി- കാര്‍ലോസ് ദമ്പതികള്‍ പറയുന്നത്. മറ്റൊന്നിനു വേണ്ടിയും മക്കളെ ഉപേക്ഷിക്കാനോ വേണ്ടെന്നു വയ്ക്കാനോ ഇവര്‍ തയാറുമല്ല. മക്കളെ നോക്കുന്നത് അല്‍പം ശ്രമകരമായ ദൗത്യം ആണെങ്കിലും മക്കളുടെ ചിരിയും കൊഞ്ചലും എല്ലാം നിറഞ്ഞ സന്തോഷത്തോടെ ആസ്വദിക്കാറുണ്ടെന്ന് ഈ ദമ്പതികള്‍ പറയുന്നു. ദൈവം കൂടുതല്‍ കഞ്ഞുങ്ങളെ ഞങ്ങളള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്. ദൈവത്തിന്റെ ആ വരദാനം ലഭിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു എന്നും പാറ്റി കൂട്ടിച്ചേര്‍ത്തു.
ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളമായി പാറ്റി മക്കള്‍ക്ക് ജന്മം നല്‍കാന്‍ തുടങ്ങിയിട്ട്. മുതിര്‍ന്ന കുട്ടികള്‍ക്ക് തങ്ങളുടെ ഇളയ സഹോദരങ്ങളെ നോക്കാന്‍ പാറ്റി കൃത്യമായ പരിശീലനവും നല്‍കാറുണ്ട്. മാത്രമല്ല കളിപ്പാട്ടങ്ങള്‍ അടുക്കി വയ്ക്കുന്നതിലും തുണികള്‍ മടക്കി വയ്ക്കുന്നതിലുമെല്ലാം മക്കള്‍ അമ്മയെ സഹായിക്കുന്നു. കുടുംബ ജീവിതത്തിന്റെ മഹത്വം വെളിപ്പെടുത്തുകയാണ് പാറ്റി ഫെര്‍ണാണ്ടസും കാര്‍ലോസും തങ്ങളുടെ ജീവിതത്തിലൂടെ...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.