മദ്യപന്‍മാര്‍ക്ക് പ്രഹരം; മദ്യത്തിന് ബഡ്ജറ്റിലുമധികം വില കൂടും

 മദ്യപന്‍മാര്‍ക്ക് പ്രഹരം; മദ്യത്തിന് ബഡ്ജറ്റിലുമധികം വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. വിറ്റുവരവ് നികുതിയിലാണ് വര്‍ധനവുണ്ടാകുന്നത്. ഇതോടെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതിലും കൂടുതലായിരിക്കും മദ്യത്തിന് വില. നഷ്ടം മറികടക്കാനാണ് വില കൂട്ടിയതെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ വിശദീകരണം.

ഇതോടെ 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 30 രൂപ കൂടും. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപയും വര്‍ധിക്കും. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മദ്യത്തിന് 20 രൂപ കൂടുമെന്നായിരുന്നു ബഡ്ജറ്റില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് പുറമേ പത്ത് രൂപ കൂടി വര്‍ധിക്കുമെന്നാണ് അറിയിപ്പ്.

അഞ്ചൂറ് രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 20 രൂപയ്ക്ക് പകരം 30 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്ക് പകരം 50 രൂപയുമാണ് വര്‍ധിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതാണ് വില വര്‍ധനവിന് ഇടയാക്കിയത്.

കഴിഞ്ഞ ഡിസംബറില്‍ മദ്യത്തിന് പത്ത് മുതല്‍ 20 രൂപവരെ വര്‍ധിപ്പിച്ചിരുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിന് വേണ്ടിയുമാണ് വര്‍ധനയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.