മുന്നൂറുപ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍

മുന്നൂറുപ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍

മസ്കറ്റ്: രാജ്യത്തെ മുന്നൂറു  പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ ഉത്തരവിലൂടെയാണ് പൗരത്വം അനുവദിച്ച് നല്‍കിയത്. രാജ്യത്തെ നിയമം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായാണ് പൗരത്വം അനുവദിച്ചിട്ടുളളത്.

ആർക്കൊക്കെ അപേക്ഷിക്കാം
ഒമാനിലോ മറ്റ് രാജ്യങ്ങളിലോ ജനിച്ചവരും മാതാപിതാക്കളില്‍ ഒരാള്‍ ഒമാന്‍ പൗരനായിരിക്കുകയും ചെയ്യുന്നവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.
ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്‍റെ ഒമാനില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ട്.
അറബ് ഭാഷ എഴുതാനും വായിക്കാനും അറിയുന്നവരും രാജ്യത്ത് 20 വർഷത്തിലധികമായി താമസിക്കുന്നവരേയും പരിഗണിക്കും.
ഒമാനി സ്ത്രീയെ വിവാഹം കഴിച്ച് 10 വ‍ർഷമായെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായി പൗരത്വത്തിന് അപേക്ഷിക്കാം. ഇവരുടെ സ്വഭാവവും വരുമാനമാർഗവും കണക്കിലെടുത്താകും പൗരത്വം നല്‍കുക. ഒമാന്‍ പൗരനെ വിവാഹം കഴിച്ചസ്ത്രീകള്‍ക്ക് അഞ്ചുവര്‍ഷം രാജ്യത്ത് താമസിച്ചാല്‍ തന്നെ പൗരത്വം അനുവദിക്കുന്നതാണ്.

പൗരത്വം സ്വീകരിച്ചാല്‍ ജുഡീഷ്യറിക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യണം.
മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചാല്‍ ഒമാന്‍ പൗരത്വം റദ്ദ് ചെയ്യപ്പെടും. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കരുത്, വ്യാജരേഖകളുണ്ടാക്കി പൗരത്വം നേടാന്‍ ശ്രമിക്കരുതെന്നും നിർദ്ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.