ബംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സത്യമേവ ജയതേ പരിപാടി ഏപ്രില്‍ 10 ന് ആരംഭിക്കും. പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടാനിടയായ പ്രസംഗം നടത്തിയ കര്‍ണാടകയിലെ കോലാറില്‍ നിന്നാണ് രാഹലിന്റെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുക. ആദ്യം ഏപ്രില്‍ ഒമ്പതിന് നടത്താനിരുന്ന പരിപാടി ഏപ്രില്‍ 10 ലേക്ക് മാറ്റുകയായിരുന്നു
അന്നു തന്നെ ബെംഗളൂരുവില്‍ പുതിയ കെപിസിസി ഓഫീസും രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോലാറിലേക്ക് പോകും. ഓഫീസ് ഉദ്ഘാടനം ഏപ്രില്‍ 10 ന് തന്നെ നടത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സത്യമേവ ജയതേ പരിപാടിയുടെയും തിയതി മാറ്റിയത്.
ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിക്കുന്ന പ്രോജക്ട് ടൈഗറിന്റെ സുവര്‍ണ ജൂബിലി ആഘോഷ ദിവസം തന്നെ രാഹുല്‍ ഗാന്ധിയുടെ സത്യമേവ ജയതേ പരിപാടിയും നടത്താന്‍ നിശ്ചയിച്ചിരുന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില്‍ കോലാറിന്റെ മണ്ണില്‍ നിന്നു തന്നെ രാഹുല്‍ മാറ്റത്തിന്റെ സന്ദേശം നല്‍കുമെന്ന് പരിപാടിയെക്കുറിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ഏപ്രില്‍ പത്തിന് തന്നെ നിശ്ചയിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ പരിപാടിയും പത്തിലേക്ക് മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.