വിവാഹം കഴിഞ്ഞാല്‍ പ്രിയപ്പെട്ട ഇടങ്ങളിലേക്കുള്ള ചില യാത്രകളെക്കുറിച്ചായിരിക്കും പല ദമ്പതികളും ചിന്തിക്കുക. ആരോങ്കിലും പരിസ്ഥിതി ശുചീകരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമോ...? ഇങ്ങനെ ചോദിച്ചാല്‍ നെറ്റി ചുളിച്ചുകൊണ്ട് ഒരിക്കലും ഇല്ല എന്ന് പലരും മറുപടി പറഞ്ഞേക്കാം. എന്നാല്‍ അങ്ങനെ തീര്‍ത്ത് പറയാന്‍ വരട്ടെ. വിവാഹം കഴിഞ്ഞയുടന്‍ ഹണിമൂണിന് മുമ്പേ പരിസ്ഥിതി വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ച ദമ്പതികളുണ്ട്.
അനുദീപ്, മിനുഷ ദമ്പതികള്‍ ചേര്‍ന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ സോമേശ്വര്‍ ബീച്ചാണ് ഈ ദമ്പതികള്‍ ചേര്‍ന്ന് വൃത്തിയാക്കിയത്. നവംബര്‍ 18-നായിരുന്നു ഇരുവരുടേയും വിവാഹം. നീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അനുദീപും മിനുഷയും പരസ്പരം വിവാഹിതരായത്. വിവാഹശേഷം പരിസ്ഥി വൃത്തിയാക്കാനായിരുന്നു ഇരുവരും ആദ്യം ചേര്‍ന്നെടുത്ത തീരുമാനം.
ബീച്ചില്‍ നിന്നും ഏകദേശം 600 കിലോഗ്രാമോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒരാഴ്ചകൊണ്ട് ഈ നവദമ്പതികള്‍ ശേഖരിച്ചത്. ബീച്ച് വൃത്തിയാക്കുന്നതിന്റെ ചെറിയ വീഡിയോ സമൂഹമാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇരുവരുടേയും തീരുമാനത്തെ പ്രശംസിച്ചുകൊണ്ടും നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. പലര്‍ക്കും മാതൃകയായി മാറിയിരിക്കുകയാണ് ഈ ദമ്പതികല്‍. നവ ദമ്പതികളുടെ വീഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയതോടെ നിരവധി യുവതീ-യുവാക്കള്‍ ഇവര്‍ക്കൊപ്പം പിന്തുണയുമായി എത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.