കൊച്ചി: എസ്എൻ കോളേജ് ഗോൾഡൻ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെളളാപ്പളളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻറെ ഉത്തരവ്. '
കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെളളാപ്പളളിയുടെ ആവശ്യം കോടതി തളളി. കൊല്ലം സിജെഎം കോടതിയുടെ തുടരന്വേഷണ ഉത്തരവ് കോടതി റദ്ദാക്കി. ഉത്തരവ് നിയമപരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്.
1998 എസ്എൻ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റി ഉപയോഗിച്ചുവെന്നതാണ് കേസ്. ഒരു കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ്എൻ ട്രസ്റ്റിലേക്ക് മാറ്റിയതാണ് ആരോപണം. കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി. 2020ലാണ് ക്രെെം ബ്രാഞ്ച് വെളളാപ്പളളിക്കെതിരെ കുറ്റപത്രം നൽകിയത്.
വ്യക്തമായ തെളിവുകളുളള കേസാണെന്ന് പരാതിക്കാരൻ സുരേന്ദ്ര ബാബു കോടതിയിൽ പറഞ്ഞു.കേസിൽ വെളളാപ്പളളി വീണ്ടും പ്രതിയായതോടെ എസ്എൻ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിൽ നിയമപ്രശ്നം ഉണ്ട്. പുതിയ നിയമാവലി പ്രകാരം കേസ് അന്വേഷണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഹൈക്കോടതി വിധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.