അമേരിക്കയിലെ പെട്രോള്‍ പമ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ പെട്രോള്‍ പമ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ 24 വയസുകാരന്‍ സയീഷ് വീരയാണ് കൊല്ലപ്പെട്ടത്. യുവാവ് പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്ന ഒഹായോയിലെ ഇന്ധന സ്റ്റേഷനില്‍ വെച്ചായിരുന്നു ആക്രമണം.

ഇവിടെയെത്തിയ അക്രമി സയീഷിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കൊളംബസ് പൊലീസ് അറിയിച്ചു.

സംഭവം നടന്ന ഉടനെ കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷന്‍ പൊലീസ് പങ്കുവച്ചിട്ടുണ്ട്. അക്രമിക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

എച്ച് 1 ബി വിസയില്‍ എത്തിയ സയീഷ് വീരയുടെ ബിരുദ പഠനം പൂര്‍ത്തിയാകാന്‍ പത്ത് ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ധന സ്റ്റേഷനിലെ ജോലി അവസാനിപ്പിക്കാനിരിക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതിന് ശേഷം തന്റെ കുടുംബത്തെ മെച്ചപ്പെട്ട നിലയിലെത്തിക്കാനാണ് ഏറെ സ്വപ്‌നങ്ങളുമായി യുവാവ് അമേരിക്കയിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.