കൊറോണയോർമകൾ

കൊറോണയോർമകൾ

കൊറോണയെന്നാൽ,
കിരീടമെന്നർഥം.
നോമ്പുകാല ചിന്തകളിൽ
കൊറോണയോർമകളും. 
രത്‌നലംകൃത കിരീടത്തിന്റെയല്ല
മുൾ കിരീടത്തിന്റെ ഓർമ്മ.
നമ്മെ രക്ഷിച്ച നാഥന്റെ ഓർമ..

ഒരു ആർദ്ര സ്പര്ശനത്താൽ,
നന്നേ തെളിഞ്ഞ വാക്കാൽ,
ഒരു ചേർത്തു പിടിക്കലിൽ,
യേശു എന്നിലേക്ക് പകരുന്നു.
ഒരുവനിൽ നിന്നും അപരനിലേക്ക്
വചനമായി പടർന്ന സ്നേഹമായി.
ബെത്‌ലെഹെമിൽ തുടങ്ങി പലസ്തീന വഴി
പതിയെ നാടെങ്ങും പടർന്നു.
ലോകത്തെ ജയിച്ചവന്
മരണമില്ലായിരുന്നു.
പകരമവൻ ജീവനായിരുന്നു.

നമ്മളോ?
ഗുരുവിനെ 'മതത്തിൽ 'തറച്ചു.
മരണത്തിന്റെ താഴ്‌വരയിൽ
ഭയം കൊണ്ട് നടുങ്ങുന്നു.
നീ തന്നെയോ ക്രിസ്തു
എന്ന് സന്ദേഹപ്പെടുന്നു..
ഇപ്പോഴും സത്യം പ്രത്തോറിയത്തിൽ
നില്ക്കയാണ്, ക്ഷീണിച്ചവശനായ്.
നാഥന്റെ മൗനത്തെ ഭയന്ന്,
നോട്ടത്തെ നേരിടാൻ കഴിയാതെ
കുറ്റബോധം കൈ കഴുകി തീർക്കയാണ്.
നാമെന്ന പീലാത്തോസ്.
ചരിത്രം തുടരുകയാണ്..
നാമിന്നും കൈകൾ കഴുകയാണ്..
കൊറോണക്ക് പ്രതിരോധമായി.

 
✍️  സോജൻ  കെ  മാത്യു     
            സൌദി  അറേബ്യ   


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26