ലണ്ടൻ: മെയ് ആറിന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. 70വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീടധാരണ ചടങ്ങിനായി പരമ്പരാഗത വസ്ത്രങ്ങളും രാജകീയആഭരണങ്ങളും വെസ്റ്റ്മിനിസ്റ്റർ ആബിയിൽ എത്തിച്ചുതുടങ്ങി. പാരമ്പര്യങ്ങളുടെ ചേരുവകൾക്കൊപ്പം പുതുമകൂടി ചേർത്തായിരിക്കും ചടങ്ങുകൾ.
കിരീടധാരണത്തോടെ ചാൾസ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കുകയും രാജകുടുംബത്തിൻറെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും. കാൻറർബെറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർമികത്വത്തിലായിരിക്കും ചടങ്ങുകൾ. യു.കെ. പ്രധാനമന്ത്രി റിഷി സുനക് ബൈബിൾ വായിക്കും. സേവനത്തിനുള്ള വിളി എന്ന പ്രമേയത്തിലാണ് മതചടങ്ങുകൾ.
നൂറ്റാണ്ടുകളായി ബ്രിട്ടനിലെ രാജാക്കന്മാർ കിരീടധാരണം നടത്തിയിരുന്ന സ്‌റ്റോൺ ഓഫ് സ്‌കോൺ സ്‌കോട്ട്‌ലൻഡിൽ നിന്ന് ശനിയാഴ്ച ലണ്ടനിൽ എത്തിച്ചു. സ്കോട്ട്ലൻഡിന്റെ രാജവാഴ്ചയുടെയും ദേശീയതയുടെയും പവിത്രവും ചരിത്രപരവുമായ പ്രതീകമായി കണക്കാക്കപ്പെടുന്ന കല്ല് 1996 ന് ശേഷം ആദ്യമായാണ് എഡിൻബർഗ് കാസിലിലെ ഭവനത്തിൽ നിന്ന് മാറ്റിയത്. കല്ലിന്റെ ഉത്ഭവം ഇപ്പോഴും അജ്ഞാതമാണെങ്കിലും 9-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ സ്കോട്ടിഷ് രാജാക്കന്മാരുടെ സ്ഥാനാരോഹണത്തിൽ ഇത് ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.
1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം നടന്ന് 70വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു കിരീടധാരണത്തിന് ബ്രിട്ടൻ സാക്ഷിയാകുന്നത്. പാരമ്പര്യങ്ങളുടെ ചേരുവകൾക്കൊപ്പം പുതുമകൂടി ചേർത്തായിരിക്കും ചടങ്ങുകൾ. കിരീടധാരണത്തോടെ ചാൾസ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കുകയും രാജകുടുംബത്തിൻറെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.
രാജപത്നി പദവിയിൽ നിന്നും കാമില, രാഞ്ജി പദവിയിലേക്ക് മാറും. 1661ൽ നിർമിച്ച സെൻറ് എഡ്വേർഡ് കിരീടം, 2868 വജ്രങ്ങൾ നിറഞ്ഞ ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ, കുരിശോടുകൂടിയ ചെങ്കോൽ, തൈലാഭിഷേകത്തിനുപയോഗിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ സ്പൂൺ, 1831ൽ നിർമിച്ച കിരീടധാരണ മോതിരം തുടങ്ങിയവ ചടങ്ങുനടക്കുന്ന വെസ്റ്റ്മിനിസ്റ്റർ ആബിയിൽ ഒരുക്കിക്കഴിഞ്ഞു.
കിരീടധാരണച്ചടങ്ങു ക്രിസ്തീയ വിശ്വാസപ്രകാരമെങ്കിലും വിവിധ മതധാരകളെ ഉൾക്കൊള്ളിച്ചുള്ള സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്നതാണ്. ഇതിന്റെ ഭാഗമായി, പ്രൊട്ടസ്റ്റന്റ് വിശ്വാസ അനുഭാവം പ്രഖ്യാപിക്കുന്നതുൾപ്പെടെ പരമ്പരാഗതമായി നിലവിലുള്ള 3 രാജകീയ പ്രതിജ്ഞകൾക്കു മുൻപായി ആമുഖ വാക്യം പുതുതായി ചേർക്കും. കിരീടധാരണ ചടങ്ങുകളിൽ 2000 അതിഥികൾക്ക് ബക്കിങ്ഹാം കൊട്ടാരം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും കത്തോലിക്കാ കർദിനാൾ വിൻസന്റ് നികോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും മറ്റും ഇവർ ചേർന്നാണു സമ്മാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.