കാഴ്ചയില്ലാത്ത നായക്കുട്ടിയെ സഹായിക്കുന്ന മറ്റൊരു നായ

കാഴ്ചയില്ലാത്ത നായക്കുട്ടിയെ സഹായിക്കുന്ന മറ്റൊരു നായ

കാഴ്ചയില്ലാത്ത നായക്കുട്ടിക്ക് വഴികാട്ടുന്ന മറ്റൊരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റെപ്പുകൾ ഇറങ്ങാൻ ബുദ്ധിമുട്ടുന്ന നായക്കുട്ടിയെ കൈപിടിച്ചു നടത്തുന്നത് പോലെയാണ് വലിയ നായക്കുട്ടിയുടെ നടത്തം. ഓരോ സ്റ്റെപ്പും പതിയെ പതിയെ ഇറങ്ങുന്ന കുഞ്ഞു നായക്കുട്ടിയോടോപ്പം ചേർന്നു നടക്കുന്ന വലിയ നായക്കുട്ടിയുടെ സ്നേഹവും കരുതലും മനസ് നിറയ്ക്കുന്ന കാഴ്ചയാണ്. ഓരോ പടി ഇറങ്ങുമ്പോഴും വലിയനായക്കുട്ടി ചെറിയ നായക്കുട്ടിയെ കാത്തുനിൽക്കുന്നുണ്ട്. കൂട്ടുകാരനിൽ വിശ്വാസമർപ്പിച്ച് ആവേശത്തോടെ പടികൾ ചാടിയിറങ്ങുന്ന നായക്കുട്ടിയെ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. 'ഈ മിടുക്കൻ കുട്ടി തന്റെ അന്ധനായ സുഹൃത്തിനെ പടികൾ ഇറങ്ങാൻ സഹായിക്കുന്നു' എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നത്. ഡിസംബർ ഏഴിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ മൂന്നു ലക്ഷത്തിലെറെ പേരാണ് കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്‌തിട്ടുണ്ട്.

photo credit: Social media


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.