കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ പോളിങ് തുടങ്ങി; ഒന്നര മാസം നീണ്ട പ്രചാരണത്തിന് 5.21 കോടി ജനം ഇന്ന് വിധിയെഴുതും

കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ പോളിങ് തുടങ്ങി; ഒന്നര മാസം നീണ്ട പ്രചാരണത്തിന് 5.21 കോടി ജനം ഇന്ന് വിധിയെഴുതും

ബംഗളൂരു: കര്‍ണാടകയുടെ വരുന്ന അഞ്ച് വര്‍ഷത്തേക്കുള്ള രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന വിധിയെഴുത്തിന് അഞ്ചരക്കോടി ജനം ഇന്ന് പോളിങ് ബൂത്തിലേക്ക്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്.

അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. മെയ് 13ന് ആണ് വോട്ടെണ്ണല്‍. ഭിന്നശേഷിക്കാര്‍ക്കും എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടര്‍മാരും ഇത്തവണ ബൂത്തിലെത്തും.

അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ബിജെപിയും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കഴിഞ്ഞ തവണ വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 17 എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിച്ച് കുറുക്കുവഴിയിലൂടെയാണ് 2019 ല്‍ അധികാരം പിടിച്ചത്.

കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള അവസരമായാണ് കര്‍ണാടകയെ കാണുന്നത്. കര്‍ണാടകത്തിലെ നേതാവായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വാധീനവും തെളിയിക്കണം. സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയാകാനാണ് ജെഡിഎസിന്റെ ശ്രമം. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെഡിഎസിന് ഭാവിനിര്‍ണയിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.