ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-5)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-5)

അകത്തളത്തിലെ പ്രശ്നങ്ങൾ..., എന്നും
എൽസയുടെമാത്രം പ്രശ്നങ്ങൾ ആയിരുന്നു.
താൻ പകരുന്നതേ വീട്ടുകാർ കഴിക്കാവൂ;
കറുത്ത പാനീയങ്ങൾ പാടില്ല..!
ഈയിടെ പുതിയൊരു ആശയം എടുത്തിട്ടു...
'അതേ ഈനാച്ചാ, പെൺപിള്ളാർക്കേ...
കെട്ടുപ്രായം ആകുന്നു.! അതുകൊണ്ടേ....'
"അതിനിപ്പം ഞാനെന്തര് വേണമെന്നാ നീ
എഴുന്നള്ളിക്കുന്നേ..?"
"എടീ.., പിള്ളാര് പഠിച്ചോണ്ടിരിക്കുവല്ലേ.!
പി.ജി. കഴിയട്ട്.! തൽക്കാലം നൊ കല്ല്യാണം.!"
'അതല്ലെ-ന്റീ-നാച്ചാ.! ഈ വീട്ടിലെ എല്ലാവരും,
എല്ലാ ആഴ്ചേലും,നമ്മുടെ പിള്ളാരെല്ലാവരും
കുമ്പസ്സാരിക്കണം.; ഞാൻ നേർച്ചയിട്ടെന്നേ.!'
'അല്ലീച്ചാ..ഇങ്ങളുക്കൊന്നു കുമ്പസ്സാരിച്ചൂടെ.'
'അതിനിപ്പോ എന്റെ വക ബഹളം ഇല്ലല്ലോ..;
അതൊക്കെ, പെണ്ണേ..നിന്റെ സ്വയംഭൂവല്ലേ.!'
സുബേദാറിന്റെ തണുപ്പൻ പ്രതികരണം...,
എൽസമ്മയെ ചൊടിപ്പിച്ചു. അൽപ്പനേരം
അവൾ ചിന്താവിഷ്ടയായിരുന്നു..!
ഇതിങ്ങനെ വിട്ടുകൂടാ..; ഉറച്ച തീരുമാനം..!
'ദേ മനുഷ്യാ, നിങ്ങളേ, എന്നേക്കൊണ്ടൊന്നും
എഴുന്നള്ളിപ്പിക്കേണ്ട മൂവന്തി നേരത്ത്..'
'മീശമുളക്കാഞ്ഞ കാലത്ത്.., മുക്കുവത്തി-
പെണ്ണിനെ ഗാന്ധർവ്വ വിവാഹം കഴിച്ച്...,
പുടവകൊടത്ത്, ഓളുടെ കൂരേന്ന് കഞ്ഞി-
കുടിച്ചു കഴിഞ്ഞ്.., ഓളുക്ക് വയറ്റിലായപ്പം,
പട്ടാളത്തിന്റെ പീരങ്കിപ്പടയിൽ ചേക്കേറിയ
മഹാമനസ്കനല്ലേ താൻ..'
'എന്നെങ്കിലും അവധിയിൽ വന്നന്വേഷിച്ചോ?'
'ആ കാഞ്ഞ വിത്തിപ്പോൾ...' എൽസ്സമ്മ
പെട്ടെന്നു നിശബ്ദയായി.! ചുറ്റുമതിലിന്റെ
വാതിൽ തുറക്കുന്ന..തുരുമ്പിച്ച വ്യാപിരിയുടെ
ദയനീയമായ ഞരക്ക-കരച്ചിൽ, അവരുടെ
കാതുകളിൽ പതിച്ചു..! കതക് തുറന്ന്,
ലൈലയും മഞ്ജുഷയം കടന്നെത്തി..!
മുഖാമുഖം നോക്കാതെയുള്ള ഇരിപ്പിലേ
ജാളിത്യം.., വേരോടെ മാന്തിയെടുത്തു.!!
മുറിയിലെ താപനില കുട്ടികൾ കൈയോടെ അളന്നു.!
'നല്ല ചൂടാണല്ലോ ഈശോച്ചാ..?'
"ഞാനായിട്ടൊന്നും മിണ്ടിയില്ല; നിങ്ങളുടെ അമ്മേടെ,
മുക്കുവപ്പെണ്ണിന്റെ ഗർഭപ്രശ്‌നം.!'
'കഴിഞ്ഞത് കഴിഞ്ഞു.; അമ്മാവനും, പിന്നെ
വീട്ടുകാരുംചേർന്ന്, അവളെ കൂടോത്രം
ചെയ്ത്, പടിയടച്ച്.. ഒഴിപ്പിച്ചതല്ലിയോ.!'
'ആൺകുഞ്ഞാണെന്നു കേട്ടിരുന്നു. ഒരു
പ്രാവശ്യം..ഒരേയൊരു പ്രാവശ്യം അവനെ
കൊഞ്ചിക്കുന്നതിന്റെ.., കടയ്കലല്ലിയോ
അവരൊക്കെകൂടി കോടാലി വെച്ചത്..!'
'ഇവളുടെവക ഈപാരായണം എന്നും
കേട്ടു..കേട്ട് ഞാൻ മടുത്തു..!' ആദ്യമായി
മക്കളുടെ മുന്നിൽ, ധീരനായ സുബേദാർ
പൊട്ടി..പ്പൊട്ടി കരഞ്ഞു..!!
കുട്ടികൾക്കത് അസഹനീയമായിരുന്നു..!
അവർ പൊട്ടിത്തെറിച്ചു...
'യൂ..യൂൂ..; മമ്മിക്കൊന്ന് അപ്പായെ അലട്ടാതെ
ജീവിച്ചുകൂടേ? വാട്ടെ റ്റെറിബിൾ വൈഫ്..!'
ലൈല ഈശോച്ചന്റെ ഈറനായ കണ്ണുകൾ
വാത്സല്യപൂർവ്വം തുടച്ചു..!
............................തുടരും......................................

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.