ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ, ഐ.എസ്.സി (പത്ത്, പ്ലസ്ടു) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.94% ആണ് ദേശീയ വിജയശതമാനം. രണ്ടര ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. http://cisce.org അല്ലെങ്കില്‍ results.cisce.org എന്നീ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.
പ്ലസ് ടു വിഭാഗത്തില്‍ ശ്രേയ അനില്‍ (സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തിരുവനന്തപുരം), എസ്. ഹസ്‌ന ഷാബി (സര്‍വോദയ വിദ്യാലയ തിരുവനന്തപുരം) എന്നിവര്‍ ഒന്നാം റാങ്ക് പങ്കിട്ടു. രണ്ടാം റാങ്ക് ആര്‍. ഭദ്ര (ക്രൈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവനന്തപുരം), മൂന്നാം റാങ്ക് മൂന്നു പേര്‍ക്കായിരുന്നു ; എന്‍.ആര്‍ അരവിന്ദ് (സെന്റ് തോമസ് റസിഡന്‍ഷ്യല്‍, തിരുവനന്തപുരം ) കേശവ് രഞ്ജിത്ത് (ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവനന്തപുരം), ജൂലിയറ്റ് ലിസ് നോ (സെന്റ് പാട്രിക്‌സ് അക്കാഡമി അങ്കമാലി). പ്ലസ് ടു വിഭാഗത്തില്‍ ആദ്യ രണ്ട് റാങ്കുകളും പങ്കിട്ടത് പെണ്‍കുട്ടികളാണ്.
99.97% ആണ് കേരളത്തിലെ വിജയശതമാനം. പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 99.21% പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ആണ്‍കുട്ടികളില്‍ 98.71 ശതമാനം പേരും വിജയിച്ചു. പത്താം ക്ലാസ്സില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. പ്ലസ്ടു പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 98.01 ശതമാനവും ആണ്‍കുട്ടികളില്‍ 95.96% ശതമാനവും വിജയം നേടി.
ഐ.സി.എസ്.ഇ പരീക്ഷകള്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 29 വരെയും ഐ.എസ്.സി പരീക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയും നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.