ബിഹാര്‍ നേതൃത്വം തള്ളിയ കനയ്യ കുമാറിന് ഡല്‍ഹി അധ്യക്ഷ സ്ഥാനം നല്‍കിയേക്കും; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

ബിഹാര്‍ നേതൃത്വം തള്ളിയ കനയ്യ കുമാറിന് ഡല്‍ഹി അധ്യക്ഷ സ്ഥാനം നല്‍കിയേക്കും; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിപിഐ വിട്ട് കോണ്‍ഗ്രസിലേക്ക് വന്ന യുവനേതാവ് കനയ്യ കുമാറിനെ സുപ്രധാന പദവികളിലേക്കു പരിഗണിക്കുന്നതായി സൂചന. കോണ്‍ഗ്രസ് ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളാണ് കനയ്യ കുമാറിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.

കനയ്യ കുമാറിനെ ബിഹാര്‍ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് മൂലം നടക്കാതെ പോയിരുന്നു. ബിഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി, സിപിഐ സഖ്യകക്ഷികള്‍ക്കും കനയ്യ കുമാറിനോടു താല്‍പര്യക്കുറവുണ്ട്. ഇതിന് പകരമായാണ് ഇപ്പോള്‍ ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കനയ്യയെ കൊണ്ടുവരാനൊരുങ്ങുന്നത്.

ഡല്‍ഹി വോട്ടര്‍മാരില്‍ വലിയൊരു ഭാഗം യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ കനയ്യ കുമാറിനു പിന്തുണയാര്‍ജിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ താരപ്രചാരകനായി മാറിയ കനയ്യ യുവജനങ്ങളെ ആകര്‍ഷിക്കാനായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിക്കാനും സാധ്യതയുണ്ട്. കനയ്യ കുമാര്‍ ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.