കോട്ടയം: ശിലായുഗ സംസ്‌കാരത്തിന്റെ അടയാളക്കല്ലുകള്‍ വീണ്ടും കണ്ടെത്തി ഗവേഷകര്‍. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ മലയോര മേഖലകളില്‍ ശിലായുഗ സംസ്‌കാരം നിലനിന്നതായി തെളിയിക്കുന്ന തെളിവുകളാണ് കണ്ടെത്തിയത്. കുന്നോന്നി തലപ്ര ഭാഗത്ത് കുന്നിക്കല്‍ പുരയിടത്തില്‍ നിന്നും ലഭിച്ച അയണ്‍ സ്ലാഗ് അഥവാ ഇരുമ്പുകട്ടയാണ് ഏറ്റവും ഒടുവിലായി ലഭിച്ചത്. അയിര് ഉരുക്കുമ്പോള്‍ ഉണ്ടാകുന്ന ഉപോയഗ ശൂന്യമായ വസ്തുവാണ് സ്ലാഗ്.
8,000 വര്‍ഷം പഴക്കമുള്ള കല്ല് കൊണ്ടുള്ള കോടാലി, മഴു എന്നിവയും മുന്‍പ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. തകിടി ഭാഗത്ത് രണ്ട് കല്ലറകളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഏഴ് സെന്റീമീറ്റര്‍ നീളവും രണ്ട് സെന്റീമീറ്റര്‍ വീതിയുമുള്ള കോടാലിയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് 450 കൊല്ലം പഴക്കമുള്ളതായി ശാസ്ത്രഞ്ജനായ ഡോ. രാജേന്ദ്രന്‍ വ്യക്തമാക്കി.
പുതുതായി കണ്ടെത്തിയിരിക്കുന്ന സ്ലാഗിനും ഇത്ര തന്നെ പഴക്കമുണ്ടെന്നാണ് നിഗമനം. പാലാ സെന്റ് തോമസ് കോളജ് ഹിസ്റ്ററി വിഭാഗം തലവനായ ഡോക്ടര്‍ സിറിയക്കുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് നിഗമനത്തിലെത്തിയത്. തലപ്രയില്‍ മുത്തള്ള് ഗുഹയില്‍ 5000 വര്‍ഷം മുന്‍പ് ജനവാസം ഉണ്ടായിരുന്നുവെന്ന് ചരിത്രകാരനും അധ്യാപകനുമായ തോമസ് കുന്നിക്കല്‍ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ഇരുമ്പ് യുഗത്തിന്റെ തെളിവ് ആദ്യം കണ്ടെത്തിയത് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലാണ്. എന്നാല്‍ കേരളത്തിലും ഇരുമ്പുയുഗ സംസ്‌കാരം മഹാശിലായുഗത്തില്‍ തന്നെ നിലനിന്നതിന്റെ തെളിവാണ് ഈ കണ്ടെത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.