എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പണി തുടങ്ങും; കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്

എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പണി തുടങ്ങും; കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്

തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു.

കേന്ദ്ര തീരുമാനം വരുന്നതുവരെ 12 വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനം. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് മറുപടി കിട്ടിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

സംസ്ഥാനത്തൊട്ടാകെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്. പദ്ധതി വിവാദമായതോടെ പിഴ ഈടാക്കുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ മെയ് അഞ്ച് മുതല്‍ ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങി.. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ത്തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

നിയമലംഘനം ക്യാമറ പിടികൂടിയാല്‍ ഉടന്‍തന്നെ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളില്‍ പോസ്റ്റിലൂടെ ഇ-ചെല്ലാനുമെത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസച്ച് തുടര്‍ നടപടികളിലേക്ക് കടക്കും. അനധികൃത പാര്‍ക്കിങ്, അമിതവേഗം, ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഉപയോഗം, രണ്ട് പേരില്‍ കൂടുതല്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നത് തുടങ്ങിയവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.