ആരോഗ്യകരമായ ബാര്‍ലി സൂപ്പ് എളുപ്പത്തില്‍ തയ്യാറാക്കാം

ആരോഗ്യകരമായ ബാര്‍ലി സൂപ്പ് എളുപ്പത്തില്‍ തയ്യാറാക്കാം

ബാര്‍ലി എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതിലൂടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ ആണ് ലഭിക്കുന്നത്. ഇത് വളരെ ആരോഗ്യകരമായ ഒരു ധാന്യമാണ് എന്നുള്ളതാണ്. ബാര്‍ലി കൊണ്ട് ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

2 ടീസ്പൂണ്‍ ബാര്‍ലി, 2 മണിക്കൂര്‍ കുതിര്‍ത്തത്
1 ടീസ്പൂണ്‍ ചെറുപയര്‍, 30 മിനിറ്റ് കുതിര്‍ത്തത്
1 ടീസ്പൂണ്‍ എണ്ണ
2 വെളുത്തുള്ളി ഗ്രാമ്പൂ, പൊടിച്ചത്
1 പച്ചമുളക്, അരിഞ്ഞത്
1 ടീസ്പൂണ്‍ ഉള്ളി, അരിഞ്ഞത്
2 ടീസ്പൂണ്‍ കാരറ്റ്, സമചതുരത്തില്‍ അരിഞ്ഞത്
2 ടീസ്പൂണ്‍ ബീന്‍സ്, സമചതുരത്തില്‍ അരിഞ്ഞത്
2 ടേബിള്‍സ്പൂണ്‍ കോളിഫ്ളവര്‍, സമചതുരത്തില്‍ അരിഞ്ഞത്
1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
ഉപ്പ് ആവശ്യത്തിന്
2-3 കപ്പ് വെള്ളം
1 ടീസ്പൂണ്‍ നെയ്യ്
1/2 ടീസ്പൂണ്‍ കുരുമുളക് പൊടി

സൂപ്പ് തയ്യാറാക്കുന്നത്

എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ മിക്സ് ചെയ്ത് നന്നായി വഴറ്റിയയെടുക്കുക. ഇതിലേക്ക് ബാര്‍ലി, ചെറുപയര്‍ ബാക്കിയുള്ള പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇടത്തരം തീയില്‍ ഒരു മിനിറ്റ് വഴറ്റിയതിന് ശേഷം അല്‍പം ഉപ്പ് ചേര്‍ക്കുക. പിന്നീട് അല്‍പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്യുക. വെള്ളം ചേര്‍ത്ത് പ്രഷര്‍ ചെയ്ത് നാല് വിസില്‍ വരെ വേവിക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, നെയ്യ്, കുരുമുളക്, ഉപ്പ് (ആവശ്യമെങ്കില്‍) ചേര്‍ത്ത് ചൂടോടെ വിളമ്പുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.