കമ്പം: അരിക്കൊമ്പന് സമീപത്തായി ഡ്രോണ്‍ പറത്തിയ ആള് പിടിയില്‍. ചിന്നമന്നൂര്‍ സ്വദേശിയായ യൂട്യൂബറെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ഡ്രോണ്‍ പറത്തിയത് അരിക്കൊമ്പന് വിരണ്ടോടാന്‍ കാരണമായിരുന്നു.
അരിക്കൊമ്പന് പ്രശ്നക്കാരനാണെന്നും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവനു ഭീഷണിയാകുമെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. അതിനാല്‍,തമിഴ്നാടിന്റെ അരിക്കൊമ്പന് ദൗത്യം ഞായറാഴ്ച അതിരാവിലെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് മിഷന് അരിക്കൊമ്പന് നേതൃത്വം നല്‍കുക. ഇവരെ കൂടാതെ മൂന്നു കുങ്കിയാനകള്‍, പാപ്പാന്മാര്, ഡോക്ടര്‍മാരുടെ സംഘം, വിവിധ സേനാ വിഭാഗങ്ങള്‍ എന്നിവര്‍ ദൗത്യ സംഘത്തില്‍ ഉണ്ടാവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26