തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദൈവാലയത്തിലെ വി.ഗീർവർഗീസ് സഹദായുടെ തിരുനാൾ സമാപിച്ചു

തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദൈവാലയത്തിലെ വി.ഗീർവർഗീസ് സഹദായുടെ തിരുനാൾ സമാപിച്ചു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദൈവാലയത്തിൻ്റെ ഇടവക മദ്ധ്യസ്ഥനായ വി.ഗീർവർഗ്ഗീസ് സഹാദയുടെ തിരുനാൾ സമാപിച്ചു. വെള്ളിയാഴ്ച്ച നടന്ന തിരുനാൾ കൊടിയേറ്റത്തിന്, വികാരി റവ.ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ മുഖ്യകാർമികനായിരിന്നു. അസി. വികാരി ഫാ. ഫ്രെഡ്ഡി കോട്ടൂർ ദിവ്യബലി അർപ്പിച്ചു.

തിരുനാൾ ദിനമായ ഞായറാഴ്ച്ച വൈകിട്ട് 5ന് നടന്ന ആഘോഷമായ തിരുനാൾ വി.കുർബാനയ്ക്ക് ഫാ. ടോണി മാളിയേക്കൽ മുഖ്യകാർമ്മികനായിരുന്നു. ഡോ. ജോഫി തോട്ടങ്കര തിരുനാൾ സന്ദേശം നൽകി. 

മുത്തുക്കുടകളുടെയും വിവിധ വർണ്ണങ്ങളിലുള്ള കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ടൗൺ ചുറ്റി രാജകീയ പട്ടണപ്രദക്ഷിണം നടന്നു.

പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തിയപ്പോൾ മഞ്ഞയും വെള്ളയും നിറങ്ങളിലുള്ള ബലൂണുകൾ ആകാശത്തേയ്ക്ക് ഉയർത്തി. പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ തിരുനാൾ സമാപിച്ചു.

തിരുനാളിൽ പങ്കെടുത്ത മുഴുവൻ ആളുകളും, സെൻ്റ് ആഡിറ്റോറിയത്തിൽ നടത്തിയ സ്നേഹവിരുന്നിലും പങ്കെടുത്തു.

വികാരി ഡോ. ബെന്നി മാരാംപറമ്പിൽ അസി. വികാരി ഫാ. ഫ്രെഡ്ഡി കോട്ടൂർ ഇടവകയുടെ ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തിക്കുന്നേൽ, ബേബി ജോസഫ് പുത്തൻപറമ്പിൽ, ജനറൽ കൺവീനർ ടോമി ജോസഫ് വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാളിൻ്റെ വിജയത്തിനായി പ്രവർത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.