ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ഭേദിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കുത്തിയിരുന്ന് സമരം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക് ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഒരുകാരണവശാലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് ഡല്‍ഹി കമ്മീഷണര്‍ വ്യക്തമാക്കി. രാവിലെ പതിനൊന്നരയോടെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധമാര്‍ച്ച് ആരംഭിച്ചത്.
'സമാധാനപരമായാണ് ഞങ്ങള്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഞങ്ങളും ഈ രാജ്യത്തെ പൗരന്മരാണ്'. ഗുസ്തി താരം ബജ്ങംഗ് പുനിയ മാര്‍ച്ചിന് മുന്‍പായി മാധ്യമങ്ങളോട് പറഞ്ഞു. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടി കണക്കിലെടുത്ത് ഔട്ടര്‍ ഡല്‍ഹിയില്‍ താത്ക്കാലിക ജയില്‍ സ്ഥാപിപിച്ചിരുന്നു. ലൈംഗികാതിക്രമത്തില്‍ ബ്രിജ്ഭൂഷണ്‍ സിങിനെതിരെ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.