ദുബായ് വീണ്ടും ആഘോഷങ്ങളിലേക്ക്; ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദുബായ് വീണ്ടും ആഘോഷങ്ങളിലേക്ക്; ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദുബായ്: കോവിഡ് സാഹചര്യത്തില്‍ കൃത്യമായ പ്രതിരോധ മുന്നൊരുക്കങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് തുടക്കം. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തിയാറാം പതിപ്പാണ് ഇത്തവണ.ജനുവരി 30 വരെയാണ് ഫെസ്റ്റിവല്‍. റാഫിള്‍ ഡ്രോ, കുടുംബമൊന്നിച്ചുളള ഉല്ലാസ നിമിഷങ്ങള്‍, സംഗീത സദസ്സുകള്‍, എന്നിവയോടൊപ്പം ഇത്തവണയും റീടെയ്ലില്‍ പ്രൊമോഷനുകളുമുണ്ടാ.

കോവിഡ് സുരക്ഷിതമായി ഷോപ്പിംഗ് നടത്തുകയെന്നുളളതിനാണ് ഇത്തവണത്തെ പ്രാധാന്യമെന്ന് ഡിഎസ്എഫ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. എല്ലാത്തവണത്തേയും പോലെ കുടുംബമൊന്നിച്ചുളള ആഘോഷങ്ങള്‍ക്കാണ് പ്രാധാന്യം നല്കുന്നത്.

ലോകത്തെ ഏറ്റവുംവലിയ വിപണനമേളയായ ഡി.എസ്.എഫ്. എല്ലാ മൂല്യങ്ങളുടെയും ആഘോഷമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡിഎസ്എഫിനോട് അനുബന്ധിച്ച് 3500 ഓളം ഷോപ്പുകള്‍ 25 മുതല്‍ 75 ശതമാനം വരെ ഇളവുകള്‍ നല്‍കും. ഇന്‍ഫിനിറ്റി മെഗാ റാഫിളും ഇത്തവണയുണ്ട്. ലോക പ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന സംഗീത വിരുന്ന്, വെടിക്കെട്ട്, തുടങ്ങിയവ വാരാന്ത്യത്തില്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.