ഓസ്റ്റിൻ (ടെക്‌സസ്): രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണ് ഓസ്റ്റിൻ. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബാണ് ഓഗസ്റ്റിൽ നടക്കുന്ന ഈ ടൂർണമെന്റിന് വേദിയൊരുക്കുന്നത്. അമേരിക്കയിലും കാനഡയിലും നിന്നുമായി 21 മലയാളി സോക്കർ ക്ലബ്ബുകൾ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കും.
അമേരിക്കയിലേയും കാനഡയിലെയും മലയാളി ഫുട്ബോൾ ക്ലബ്ബുകളുടെ സംഘടനയാണ് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL). മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ നായകനുമായിരുന്ന മണ്മറഞ്ഞ ശ്രീ. വി. പി. സത്യന്റെ പേരിലുള്ള എവർ റോളിങ്ങ് ട്രോഫി ടൂർണമെന്റാണിത്. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന പ്രഥമ ടൂർണമെന്റ് വൻ വിജയമായിരുന്നു.
NAMSL പ്രസിഡന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്),വൈ. പ്രസിഡന്റ് പ്രദീപ് ഫിലിപ്പ് (എഫ് സി കാരോൾട്ടൻ, ഡാളസ്), സെക്രട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്‌സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ ആശാന്ത് ജേക്കബ് (ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്), സിജോ സ്റ്റീഫൻ (പബ്ലിക് റിലേഷൻ, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്), എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ വർഷത്തെ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
ഓസ്റ്റിനിൽ നടക്കുന്ന ഈ എവർ റോളിങ്ങ് ട്രോഫി ടൂർണമെന്റിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് പ്രസിഡന്റ് അജിത് വർഗീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.