ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്വ ജില്ലയിലെ ഹിരാ നഗറില്‍ പാക് ബലൂണ്‍ കണ്ടെത്തി. വിമാനത്തിന്റെ ആകൃതിയിലുള്ള 'പിഐഎ' (പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്) എന്നെഴുതിയ ബലൂണ്‍ ആണ് കണ്ടെത്തിയത്.
സുരക്ഷാ സേന ബലൂണ്‍ കസ്റ്റഡിയിലെടുത്തു. എവിടെ നിന്നാണ് ഇത് എത്തിയതെന്ന് കണ്ടെത്താന്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഷിംലയിലെ ഒരു ആപ്പിള്‍ തോട്ടത്തില്‍ വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂണ്‍ കണ്ടെത്തിയിരുന്നു. അതിലും പിഐഎയുടെ ലോഗോയുണ്ടായിരുന്നു.
മെയ് 20 ന് അമൃത്സറില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയതായും മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തതായും സേന അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നാല് പാകിസ്ഥാന്‍ ഡ്രോണുകള്‍ ബിഎസ്എഫ് തടയുകയും അവയില്‍ മൂന്നെണ്ണം വെടിവച്ചിടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.