മുഖകാന്തി കൂട്ടാന്‍ തക്കാളി ഫേസ് പാക്ക്

 മുഖകാന്തി കൂട്ടാന്‍ തക്കാളി ഫേസ് പാക്ക്

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും സഹായകമാണ് തക്കാളി. സൂര്യാഘാതത്തെ ചികിത്സിക്കുന്നതിനും ടാന്‍ മാര്‍ക്കുകള്‍ നീക്കം ചെയ്യുന്നതിനും തക്കാളി മികച്ചതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ സിയും വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. സൂര്യാഘാതം തടയാന്‍ സഹായിക്കുന്ന ലൈക്കോപീന്‍ എന്ന സംയുക്തം ധാരാളം തക്കാളിയിലുണ്ട്.

തക്കാളി വിറ്റാമിന്‍ സി, എ, കെ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മ്മത്തിന്റെ പിഎച്ച് നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തില്‍ പതിവായി തക്കാളി പുരട്ടുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.

തക്കാളിയിലെ ആന്റിഓക്സിഡന്റ് ഉള്ളടക്കം സുഷിരങ്ങള്‍ കുറയ്ക്കല്‍, ബ്ലാക്ക്ഹെഡ് നീക്കം ചെയ്യല്‍, കൊളാജന്‍ രൂപീകരണം എന്നിവയുള്‍പ്പെടെ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിന് ഫലപ്രദമാണ്. മുഖസൗന്ദര്യത്തിന് തക്കാളി രണ്ട് രീതിയില്‍ ഉപയോഗിക്കാം...

ഒന്ന്

ഒരു ടീസ്പൂണ്‍ തക്കാളി പേസ്റ്റും ഒരു ടീസ്പൂണ്‍ തൈരും അല്‍പം പൊടിച്ച ഓട്‌സും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ഈ പാക്ക് ഇട്ട് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ ഇടാവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും.

രണ്ട്

ഒരു ടീസ്പൂണ്‍ തക്കാളി പേസ്റ്റും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും മിക്‌സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് 15 മിനുട്ട് മുഖത്തിടുക.ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഈ പാക്ക് ഗുണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.