വിത്ത്

വിത്ത്

പ്രിയമുള്ളവരെ...,
നമ്മുടെ തോമാച്ചനെക്കുറിച്ച് പറയുകയാണെങ്കിൽ..
തോമാച്ചൻ ഈ നാടിൻ്റെ തണലായിരുന്നു..
അല്ലെങ്കിൽ ഈ കുടുംബത്തിൻ്റെ ഒരു വിളക്കായിരുന്നു..
അത് അണഞ്ഞുപോയിരിക്കുന്നു..
തോമാച്ചൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ നമുക്കും പങ്കുചേരാം..

തോമാച്ചൻ നന്നായി യുദ്ധം ചെയ്തു.. ഓട്ടം പൂർത്തിയാക്കി..
തോമാച്ചൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം..
തോമാച്ചൻ നല്ലൊരു കർഷകനായിരുന്നു.

നമുക്കു വേണ്ടി പകലന്തിയോളം മണ്ണിൽ
വിയർപ്പൊഴുക്കി ജീവിതം പതിരായ പാവം കർഷകൻ..
ഇന്ന് കർഷകർ വിപണിയിൽ നിന്ന് വാങ്ങുന്ന
സാധനങ്ങൾക്കെല്ലാം പൊന്നുവില..എന്നാൽ
കർഷകൻ്റെ ഉൽപ്പന്നങ്ങൾക്ക് ഒരു
പൊങ്ങിൻ്റെ വിലപോലും ഇന്ന് ലഭിക്കുന്നില്ല..

കർഷകൻ എങ്ങനെ ജീവിക്കും..?
വിത്തും, വളവും, വെള്ളവും, പണി ആയുധങ്ങളും,
പലിശരഹിത വായ്പയും, ശമ്പളവും നല്കി
കർഷകരെ സംരക്ഷിക്കേണ്ടത് ഭരണക്കാരുടെ കടമയാണ്...

കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തടയാനുള്ള സംവിധാനങ്ങൾ ഭരണകൂടം വേഗത്തിൽ നടപ്പിലാക്കണം കർഷകരെ രക്ഷിക്കണം.. കൃഷിയില്ലെങ്കിൽ മനുഷ്യർ എന്തു ഭക്ഷിക്കും..? എങ്ങനെ ജീവിക്കും..?

ഭരണക്കാർ കർഷകൻ്റെ വേദന തിരിച്ചറിയണം... കർഷകൻ്റെ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില നല്കി ഈ സാമ്പത്തിക തകർച്ചയിൽ നിന്ന് കർഷകരെ കരകയറ്റണം..  കടക്കെണിയിലായി ഇതുപോലെ കർഷക ആത്മഹത്യകൾ നമ്മുടെ നാട്ടിൽ ഇനി  ഉണ്ടാവാതിരിക്കട്ടെ..!  കർഷകർ നാടിൻ്റെ നട്ടെല്ലാണ്...

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26