വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: വിദ്യ അധ്യാപികയായിരുന്ന പാലക്കാട് ഗവണ്‍മെന്റ് കോളജിലും അന്വേഷണം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: വിദ്യ അധ്യാപികയായിരുന്ന പാലക്കാട് ഗവണ്‍മെന്റ് കോളജിലും അന്വേഷണം

കൊച്ചി: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. പാലക്കാട് പത്തിരിപ്പാല ഗവ. കോളജിലും അന്വേഷണം നടത്താനാണ് നീക്കം. അഗളി പൊലീസാണ് ഇവിടെ പരിശോധന നടത്തുന്നത്. 2021-22 അധ്യയന വര്‍ഷത്തില്‍ കെ.വിദ്യ പാലക്കാട് പത്തിരിപ്പാല ഗവ. കോളജില്‍ പഠിപ്പിച്ചിരുന്നു. ഇവിടെ വിദ്യ രേഖകള്‍ എന്തെങ്കിലും നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. അധ്യാപകരുടെ മൊഴി എടുക്കാനും നീക്കമുണ്ട്.

നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് കോളജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും അടക്കം വിവരങ്ങള്‍ ശേഖരിച്ചു. മഹാരാജാസ് കോളജില്‍ നിന്ന് കൊടുക്കുന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ഫോര്‍മാറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം വിദ്യയുടെ ശബ്ദരേഖ പരിശോധിക്കുമെന്ന് കഴിഞ്ഞദിവസം പൊലീസ് അറിയിച്ചിരുന്നു. വ്യാജരേഖ ഹാജരാക്കിയതിനെതിരെ അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലും നീലേശ്വരം കരിന്തളം ഗവ. കോളജ് പ്രിന്‍സിപ്പലും നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യക്കെതിരെ കേസെടുത്തിട്ടുള്ളത്. അട്ടപ്പാടി കോളജ് അധികൃതരുമായുള്ള വിദ്യയുടെ ഫോണ്‍ സംഭാഷണമാണ് പരിശോധിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.