കിണറ്റിൽ വീണു പോയ കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന അമ്മക്കുരങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വ്യത്യസ്തമായ ഒരു രക്ഷാപ്രവർത്തനമാണ് അമ്മക്കുരങ്ങ് നടത്തിയത്. മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കും മികച്ച രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്നാണ് ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അബദ്ധത്തിൽ കിണറ്റിൽ വീണു പോയ കുട്ടിക്കുരങ്ങ് തിരികെ കയറാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു. കിണറ്റിലേക്ക് തലയിട്ടു നോക്കുകയും കൈ താഴ്ത്തി കുട്ടിക്കുരങ്ങനെ പിടിച്ചു കയറ്റാൻ ശ്രമിക്കുകയും ചെയ്തു അമ്മക്കുരങ്ങ്. എന്നാൽ പരിശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. എല്ലാം പരാജയപ്പെട്ടു. എന്നാൽ അമ്മക്കുരങ്ങ് പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ കിണറിന്റെ വക്കിൽ കൈകൾകൊണ്ട് മുറുകെപ്പിടിച്ച് കിണറ്റിലേക്ക് തൂങ്ങിക്കിടന്നു അമ്മക്കുരങ്ങ്. പിടിവിട്ടിരുന്നെങ്കിൽ അമ്മക്കുരങ്ങ് കിണറ്റിൽ വീഴുമായിരുന്നു. എന്നാൽ വളരെ ശ്രദ്ധയോടുകൂടിയാണ് അമ്മക്കുരങ്ങ് കിണറ്റിൽ ഇറങ്ങിയത്. അമ്മക്കുരങ്ങിന്റെ വാലിൽ പിടിച്ചു കയറി രക്ഷപ്പെടാനാണ് കുട്ടിക്കുരങ്ങന്റെ ലക്ഷ്യം. അവസാനം കുട്ടിക്കുരങ്ങ് വാലിൽ മുറുകെ പിടിച്ചതോടെ അമ്മക്കുരങ്ങ് കുഞ്ഞിനെ കരയ്ക്കെത്തിച്ചു. എന്തായാലും ഈ രക്ഷാപ്രവർത്തനം ഇപ്പോൾ വൈറലാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v