പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍

കൊച്ചി: ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരെന്ന് പോക്സോ കോടതിയുടെ വിധി. ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിലായിരുന്നു പീഡനമെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ്. എറണാകുളം ജില്ലാ പോക്സോ കോടതിയിലാണ് വിചാരണ നടന്നത്.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍വെച്ച് മോന്‍സന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മോന്‍സനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവും 13 ഓളം വകുപ്പുകളാണ് പ്രത്യേക കോടതി ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി മോന്‍സനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

പോക്സോ കേസില്‍ ജാമ്യം തേടി മോന്‍സന്‍ മാവുങ്കല്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ അറസ്റ്റിലായ അന്നുമുതല്‍ മോന്‍സന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പോക്സോ അടക്കം പതിനാറോളം കേസുകള്‍ മോന്‍സന്റെ പേരില്‍ നിലവിലുണ്ട്.
മോന്‍സന്റെ മാനേജറായ ജോഷി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്സോ കേസും നിലവിലുണ്ട്. ജോഷിയുടെ കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.