ആരോഗ്യപ്രഥമായ ഉള്ളി ചായ വീട്ടിലുണ്ടാക്കാം. അയണ്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റുകള്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിവിധ ഘടകങ്ങള്‍ ഉള്ളിയിലടങ്ങിയിട്ടുണ്ട്. അതിനാല്‍ ചുമയ്ക്കും തൊണ്ടവേദനയ്ക്കും യോജിച്ച മരുന്നാണ് ഒനിയന്‍ ടീ.
തൊണ്ടവേദനയ്ക്ക് ഏറ്റവും നല്ല പരിഹാര മാര്‍ഗമാണ് ഉള്ളി ചായയാണ്. അതുപോലെ തന്നെ കഫക്കെട്ടിന് ആശ്വാസം പകരാനും ഉള്ളിച്ചായ ഉത്തമമാണ്.
ഉള്ളി ചായ തയ്യാറാക്കുന്ന വിധം.
അരമുറി ഉള്ളി തൊലി കളഞ്ഞ ശേഷം ഒരു കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചു കഴിഞ്ഞ ശേഷം ഇത് അരിച്ചെടുത്ത് അല്പം തേനും ചെറുനാരങ്ങാ നീരും ചേര്‍ക്കുക. ഉള്ളിച്ചായ റെഡി. തേനും ചെറുനാരങ്ങാ നീരും ചേര്‍ക്കാതെയും ഇത് തയ്യാറാക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26