ഈദ് അല്‍ അദ; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി

ഈദ് അല്‍ അദ;  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: എമിറേറ്റില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണ ക്യാംപെയിനുമായി ദുബായ് മുനിസിപ്പാലിറ്റി. ഈദ് അല്‍ അദയോട് അനുബന്ധിച്ച് ഭക്ഷണത്തിന്‍റെയും ഉപഭോക്തൃ ഉൽപന്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ റസ്റ്ററന്‍റുകള്‍, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തും.

സമൂഹത്തിന്‍റെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുളള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിയമനിർമ്മാണവും അനുസരിച്ചുളള പ്രവർത്തനങ്ങളും പരിപാടികളും ഉറപ്പുവരുത്തുകയെന്നുളളതാണ് ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം, സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവയ്‌ക്ക് ആവശ്യമായ സാഹചര്യങ്ങളിലേക്ക് ആവശ്യമെങ്കില്‍ എല്ലാ താമസക്കാർക്കും പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.