തലയോലപ്പറമ്പ്: മണിപ്പൂരിൽ ബോധപൂർവ്വം വംശീയ കലാപം സൃഷ്ടിക്കുകയും കലാപത്തിന്റെ മറവിൽ ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും, ക്രൈസ്തവരെ പീഡിപ്പിക്കുകയും, കൊന്നൊടുക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചു കെ. സി. വൈ. എം. തലയോലപ്പറമ്പ് യൂണിറ്റ് പള്ളിക്കവലയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
അക്രമികൾക്ക് അനുകൂലമായ നിലപാടെടുക്കുന്ന ഭരണാധികാരികളുടെ അനീതിപരവും വർഗീയവുമായ നയങ്ങൾക്കെതിരെ യോഗം പ്രതിഷേധിച്ചു.
മണിപ്പൂരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളോടു യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സെന്റ് ജോർജ് പള്ളിവികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലിബിൻ വിൽസൺ കദളിക്കാട്ട് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് വികാരി ഫാ. ആന്റണി താണിപ്പിള്ളി, ട്രസ്റ്റി കുര്യാക്കോസ് മഠത്തികുന്നേൽ, കെ. സി. വൈ. എം. രൂപതാ ജനറൽ സെക്രട്ടറി ജെറിൻ പാറയിൽ, ഫോറോനാ പ്രസിഡന്റ് ആൽവിൻ സാബു മാളിയേക്കൽ, അഡ്വ. ജിസ്‌മോൻ ആറാക്കൽ, ജോബി കൊച്ചു പറമ്പിൽ, റോസ്മി സെൽവരാജ്, സോനാ സാന്റി വേലിക്കകം എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26