മാനന്തവാടി: വരാനിരിക്കുന്ന മഴക്കാലത്തിനു മുന്നോടിയായി, മഴക്കെടുതികളിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി കെ.സി.വൈ.എം മാനന്തവാടി രൂപത രൂപീകരിച്ച ടാസ്‌ക് ഫോഴ്സിലെ അംഗങ്ങൾക്ക് വിദഗ്ദ്ധ പരിശീലനം നൽകി.
മാനന്തവാടി രൂപതയിലെ വിവിധ മേഖലകളിൽനിന്നുള്ള സേവന സന്നദ്ധരായ യുവജനങ്ങളെ ഉൾപ്പെടുത്തി, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ടാണ് ട്രെയിനിങ് സംഘടിപ്പിച്ചത്.
ഡിസാസ്റ്റർ മാനേജ്മെന്റ് വയനാടിന്റെ കൺസൾട്ടന്റായ ഡോക്ടർ അഖിൽ ദേവ്, ഫയർ ആൻഡ് സേഫ്റ്റി ടീം അംഗം ജെയിംസ് പി.സി, മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ബേസിക് ലൈഫ് സപ്പോർട്ട് ടീം അംഗങ്ങളായ ലീമ ലാൻസി, സൗമ്യ വർഗ്ഗീസ്, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാദർ സാന്റോ അമ്പലത്തറ, ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, സെക്രട്ടറി ടിജിൻ ജോസഫ്, ട്രെഷറർ ബിബിൻ പിലാപ്പിള്ളിൽ, കോർഡിനേറ്റർ അഖിൽ വാഴച്ചാലിൽ, സ്റ്റേറ്റ് സെനറ്റ് മെമ്പർ ലിബിൻ മേപ്പുറത്ത്, WSSS ഡയറക്ടർ ഫാദർ ജിനോജ് പാലത്തടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിൽ നിന്നായി അറുപതോളം യുവജനങ്ങൾ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26