മധുര പലഹാര പ്രിയരാണോ; കലോറി അറിഞ്ഞ് കഴിക്കാം

മധുര പലഹാര പ്രിയരാണോ; കലോറി അറിഞ്ഞ് കഴിക്കാം

മധുര പലഹാരങ്ങൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കഴിച്ചു തുടങ്ങിയാൽ ഇഷ്ടത്തോടെ ഏറെക്കഴിക്കുന്നവവരുമുണ്ട്. ഈ പലഹാരങ്ങളുടെ കലോറി എത്രയെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഗുലാബ് ജാമുൻ

വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ. എല്ലാവരും ഇഷ്ടപ്പെടുന്ന ഗുലാബ് ജാമുനിൽ ഒരു കഷ്ണത്തിൽ 150 മുതൽ 200 വരെ കലോറിയുണ്ടാകും

ജിലേബി

മൈദ മാവ് കൊണ്ടുണ്ടാക്കുന്ന ജിലേബി, എണ്ണയിൽ പൊരിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കിയാണ് തയാറാക്കുന്നത്. ഒരു പീസ് ജിലേബിയിലും കലോറി 150 മുതൽ 200 വരെയാണ്

രസഗുള

മധുരപാനീയത്തിൽ മുക്കി വിളമ്പുന്ന ഒരു പലഹാരമാണ് രസഗുള. ചെന‍ എന്ന പാൽക്കട്ടിയിൽ നിന്നാണ് രസഗുള നിർമ്മിക്കുന്നത്. രസഗുളയുടെ ഒരു ചെറിയ കഷ്ണത്തിൽ 100 മുതൽ 150 കലോറി വരെയുണ്ട്

മൈസൂർ പാക്ക്

തെക്കേ ഇന്ത്യയിലെ ജനപ്രിയ പലഹാരമാണ് മൈസൂർ പാക്ക്. ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിലാണ് മൈസൂർ പാക്കിന് ആരാധകരേറുന്നത്. ഒരു കഷ്ണത്തിൽ 150 മുതൽ 200 കലോറി വരെ അടങ്ങിയിട്ടുണ്ട്

പേട

പാൽക്കട്ടി കൊണ്ട് നിർമിക്കുന്ന ഒരുതരം മധുര പലഹാരമാണ് പേട. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഇതിന് ആരാധകർ ഏറെയാണ്. 100 മുതൽ 150 കലോറി വരെയാണ് പേടയിൽ അടങ്ങിയിട്ടുള്ളത്

ഹൽവ

മധുര പലഹാരങ്ങളിലെ രാജാവാണ് ഹൽവ. ഇത് ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. അരി കൊണ്ട് ഉണ്ടാക്കുന്ന ഹൽവയിൽ 200 മുതൽ 300 വരെ കലോറിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.