പഠിയ്ക്കാന്‍ 15 മിനിറ്റും ഫൈറ്റിങിന് മൂന്ന് മണിക്കൂറും; വൈറലായി ആറ് വയസുകാരന്റെ ടൈംടേബിള്‍

പഠിയ്ക്കാന്‍ 15 മിനിറ്റും ഫൈറ്റിങിന് മൂന്ന് മണിക്കൂറും; വൈറലായി ആറ് വയസുകാരന്റെ ടൈംടേബിള്‍

കുട്ടികളുടെ കുറുമ്പും നിഷ്‌കളങ്കതയും സമൂഹമാധ്യമങ്ങളില്‍ വളരെപ്പെട്ടെന്നാണ് വൈറലാകാറുള്ളത്. അത്തരത്തില്‍ ഒരു കുട്ടിക്കുറുമ്പന്റെ ടൈംടേബിളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ടൈം ടേബിള്‍ ഫോര്‍ മീ എന്ന തലക്കെട്ടോടെയുള്ള വിശദമായ ഒരു ടൈംടേബിളാണിത്. രാവിലെ ഒമ്പതിന് എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഒമ്പതിന് ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ടൈംടേബിള്‍ രൂപത്തിലാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍. സാധാരണ ടൈംടേബിളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് ഇതില്‍ കൊടുത്തിട്ടുള്ളത്. അത് തന്നെയാണ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്ക്‌നുള്ള പ്രധാന കാരണവും.

പുതിയ ടൈംടേബിള്‍ പ്രകാരം പഠിക്കുന്നതിനായി കുട്ടി മാറ്റി വെച്ചിരിക്കുന്ന സമയം പതിനഞ്ച് മിനിറ്റ് മാത്രമാണ്. ഭക്ഷണം കഴിക്കുന്നതിനായി അര മണിക്കൂറും മാറ്റി ഉണ്ട്. എന്നാല്‍ കൗതുകം ഉണര്‍ത്തുന്നത് മറ്റ് ടൈംടേബിളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ ഫൈറ്റിങ് ടൈമും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത്. കൂടാതെ ജ്യൂസ് കുടിക്കുന്നതിനും ചീസ് കഴിക്കുന്നതിനും അബ്ബയ്ക്കൊപ്പം മാമ്പഴം കഴിക്കുന്നതിനും ചുവന്ന കാറ് കൊണ്ട് കളിക്കുന്നതിനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൃത്യമായി സമയം നല്‍കിയിട്ടുണ്ട്.

ഇതിലെ പഠന സമയം പതിനഞ്ച് മിനിട്ടും ഫൈറ്റിങ് ടൈം മൂന്ന് മണിക്കൂറുമായി തയ്യാറാക്കിയ കുട്ടിയുടെ വികൃതിയാണ് ആളുകളെ ചിരിപ്പിച്ചത്. രണ്ട് കാറും ഒരു മരവും വരച്ചാണ് ടൈംടേബിള്‍ പൂര്‍ത്തിയ്ക്കിയിരിക്കുന്നത്. ലൈബ എന്ന അക്കൗണ്ടിലൂടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. 'എന്റെ ആറ് വയസുള്ള കസിന്‍ തയ്യാറാക്കിയ ടൈംടേബിള്‍, പഠന സമയം വെറും 15 മിനിറ്റ്' എന്ന അടിക്കുറിപ്പോട് കൂടിയാണ് ടൈംടേബിള്‍ പങ്കുവെച്ചിരിക്കുന്നത്. 

വളരെ പെട്ടന്നാണ് പോസ്റ്റ് വൈറലായത്. നിരവധി ആളുകള്‍ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.