യുഎഇയില്‍ ജൂലൈയിലേക്കുളള ഇന്ധനവില ഇന്നറിയാം

യുഎഇയില്‍ ജൂലൈയിലേക്കുളള ഇന്ധനവില ഇന്നറിയാം

ദുബായ്:യുഎഇയില്‍ ജൂലൈമാസത്തേക്കുളള ഇന്ധനവില ഇന്ന് പ്രഖ്യാപിച്ചേക്കും. ആഗോള തലത്തില്‍ ഇന്ധന വില കുറയുന്ന പശ്ചത്താലത്തില്‍ യുഎഇയിലെ ഇന്ധനവിലയിലും കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ജൂണില്‍ സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 95 ഫില്‍സായിരുന്നു വില. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 84 ഫില്‍സും ഇ പ്ലസിന് 91 ന് 2 ദിർഹം 76 ഫില്‍സുമായിരുന്നു നിരക്ക്.വ്യാഴാഴ്ച ആഗോളവിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 74 ഡോളറും യുഎസ് വെസ്റ്റ് ടെക്സാസ് ഇന്‍റർമീഡിയറ്റ് ബാരലിന് 69. 57 ഡോളറുമാണ് വില.

ചൈന സാമ്പത്തിക വളർച്ചയുടെ ശക്തമായ സൂചനകള്‍ പ്രകടമാക്കാത്തത് എണ്ണ വിപണിയില്‍ പ്രതിഫലിക്കും. എണ്ണ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളറെന്ന രീതിയിലേക്ക് തിരിച്ചെത്തുകയെന്നുളളത് നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അത്ര എളുപ്പമല്ല. യുഎസ് ജിഡിപിയുടെയുടെയും ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തിന്‍റെ പിന്‍ബലത്തില്‍ ഭാവിയില്‍ ഒരു പക്ഷെ 75 ഡോളർ വരെ എണ്ണ വില ഉയർന്നേക്കാം. എന്നാല്‍ അതിന് മുകളിലേക്ക് വില ഉയരാനുളള സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

യുഎഇയിലെ ഇന്ധനവില ആഗോള ശരാശരി നിരക്കിനേക്കാള്‍ കുറവാണ്. ആഗോള തലത്തില്‍ പെട്രോള്‍ വില ലിറ്ററിന് 4 ദിർഹം 75 ഫില്‍സാണ്. എന്നാല്‍ യുഎഇയില്‍ 2 ദിർഹം 84 ഫില്‍സ് എന്ന നിരക്കിലാണ് ശരാശരി പെട്രോള്‍ വില.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.