മണിപ്പൂർ (കവിത)

മണിപ്പൂർ (കവിത)

മണിപ്പൂരിലെന്തേ മൗനം...!!
"യത്ര വിശ്വം ഭവതി ഏക നീഡം"*
വേദശാസനങ്ങൾ മറക്കുന്നുവോ?
കത്തിയെരിയുന്നു വീടുകൾ,
കൂട്ടക്കുരുതികൾ
കബന്ധങ്ങൾ നിറയുന്ന തെരുവുകൾ
പച്ച മാംസം കരിയുന്ന ഗന്ധം ,
വറ്റാതെയൊഴുകുന്നു ചോരച്ചാലുകൾ.... 
നീണ്ട നിലവിളികൾ ,
കൂട്ടപ്പലായനങ്ങൾ .... 
എന്തിനായ് പോരടിക്കുന്നു?
രുധിരമണമൊരു ലഹരിയോ?
മഹാഭാരതം മൗനം !!

യുദ്ധപർവ്വത്തിലെ സോദരർ
പോരടിച്ച് പോരടിച്ച്
കുലം മുടിച്ചു പോയ കാലവും - 
ഗാന്ധാരീ വിലാപവുമൊടുവിൽ
 ശാപവാക്കുകളും മാത്രം -
മഹാഭാരതം മൗനം !!

നിൻ കാഴ്ചകൾ മങ്ങിയോ?
നിൻ കാതുകൾ അടഞ്ഞുവോ?
നിൻ മൗനം വിഷമുനയുള്ളോര-
സ്ത്രമായ് ഹൃദയങ്ങൾ പിളർത്തുന്നു - 

വിശന്നും ദാഹിച്ചും അലയുന്നവർ, 
ഉടുതുണി മറുതുണിയില്ലാതെ 
അഭയം തേടി നടന്നു തളർന്നവർ, 
മഹാഭാരതം മൗനം !!

എല്ലാ കണക്കും കൂട്ടി - 
ക്കിഴിച്ചവർ പിന്നിൽ
ചിരിയുയർത്തുന്നുവോ?
മഹാഭാരതം മൗനമിതെന്തേ?

മണിപ്പൂരിൽ നിൻ മക്കൾ 
പിടയാതിരിക്കണം.
"യത്ര വിശ്വം ഭവതി ഏക നീഡം "*
മണിപ്പൂരിൽ തെളിയണം 
വസുധൈവ കുടുംബകം.


[* ഋഗ്വേദ സൂക്തം = ഈ ലോകം മുഴുവൻ ഒരു കുടുംബമായിരിക്കട്ടെ]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.