വിശപ്പകറ്റാൻ ഒരു കൈത്താങ്ങ്

വിശപ്പകറ്റാൻ ഒരു കൈത്താങ്ങ്

ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ ദേവലായത്തിലെ യുവജനങ്ങൾ ദുക്കറാന തിരുന്നാൾ ആഘോഷിക്കുന്നത് ഏവരൂടെയും പ്രശംസക്ക് പാത്രമായിരീരുകയാണ്. പതിവ് ആഘോഷങ്ങൾക്കിടയിലും ഈ യുവജനങ്ങൾ ലോകത്തിന്റെ മറു കോണിലുള്ള വിശക്കുന്ന സഹോദരി സഹോദരന്മാരെ മറക്കാതെ തങ്ങളാൽ കഴിയുന്നത് അവരുമാരി പങ്കിടാൻ തയ്യറായി മുന്നോട്ട് വന്നിരിക്കുകയാണ്.

മാർ ജോക്കബ്ബ് അങ്ങാടിയത്തിൻറെ മുഖ്യ കാർമികത്തിൽ ജൂലൈ 2 ന് നടക്കുന്ന തിരുന്നാൾ കൊടിയേറ്റിനു ശേഷം യുവജനങ്ങൾ പാരിഷ് ഹാളിൽ ഒന്നിച്ചു കുടി മുപ്പതിനായിരത്തിൽ പരം ഭക്ഷണ പൊതികൾ തയ്യറാക്കി എത്തിച്ചു കൊടുക്കുന്നു.

''Rise Aganist Hunger Meal Packing Event'' എന്ന പാരിപാടിയിലൂടെ ഇടവകയിലെ എല്ലാ യുവജനങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ലോകത്തിൻറെ വിശപ്പകറ്റാൻ ശ്രമിക്കുകയാണ് യുവ ജനങ്ങൾ. ഈ സംരംഭം ഇപ്പോൾ തന്നെ ലോക ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഈ സംരംഭത്തിനു വേണ്ടതായ മൂലധനവും ഇവർ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. തയ്യറാക്കുന്ന ഭക്ഷണ പൊതികൾ ആഫ്രീക്കൻ രാജ്യങ്ങളിലേക്കാണ് ഇവർ അയക്കുന്നത്.

ഈ സംരംഭത്തിന് നേതൃത്വം കൊടുത്ത് വികാരി ഫാ. തോമസ് കടുകപ്പിള്ളിയും, അസി. വികാരി ഫാ. ജോബി ജോസഫും കൂടാതെ യുവകൈക്കാരൻമാരായ ഡീനാ പുത്തൻപുരക്കലും, ബ്രയാൻ കുഞ്ചറിയായും, യുവ തിരുന്നാൾ കോഡിനേറ്റർ ഡേവിഡ് ജോസഫും കൂടെയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.