വി. മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായേക്കും; കെ. സുരേന്ദ്രന്‍ ദേശീയ നിര്‍വാഹക സമിതിലേക്ക്: സംസ്ഥാന ബിജെപിയിലും അഴിച്ചു പണി വരുന്നു

വി. മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായേക്കും; കെ. സുരേന്ദ്രന്‍ ദേശീയ നിര്‍വാഹക സമിതിലേക്ക്: സംസ്ഥാന ബിജെപിയിലും അഴിച്ചു പണി വരുന്നു

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയില്‍ അഴിച്ചു പണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായേക്കും. കെ. സുരേന്ദ്രന്‍ ദേശീയ നിര്‍വാഹക സമിതി അംഗമാകുമെന്നാണ് സൂചന. വി. മുരളീധരന്‍ കേന്ദ്രമന്ത്രി പദം ഒഴിയുമ്പോള്‍ നടന്‍ സുരേഷ് ഗോപിയെ പരിഗണിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നതയാണ് ബിജെപി നേരിടുന്ന വലിയ വെല്ലുവിളി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ ഭിന്നത ഇല്ലാതാക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് പകരം മുരളീധരന്‍ എത്തിയാലും കലഹം തീരുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കണം എന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ മറ്റൊരു നിര്‍ദേശം. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് സ്വാധീനം ശക്തമായിട്ടുണ്ടെങ്കിലും കേരളത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിക്കാത്തത് എന്ത് എന്നാണ് ദേശീയ നേതൃത്വം ചോദിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതാക്കളെ അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മല്‍സരിപ്പിക്കാനും നീക്കമുണ്ട്.

സുരേഷ് ഗോപി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂര്‍ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നാണ് സൂചന. ആഞ്ഞു പിടിച്ചാല്‍ തൃശൂര്‍ എടുക്കാമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. ഇതിന് പുറമെ തിരുവനന്തപുരത്തും ബിജെപിക്ക് പ്രതീക്ഷയുണ്ട്. ഈ മണ്ഡലത്തില്‍ ശശി തരൂരിനെതിരെ കേന്ദ്ര നേതാവ് മല്‍സരിക്കണം എന്ന താല്‍പ്പര്യം സംസ്ഥാന ബിജെപിയിലുണ്ട്. നിര്‍മല സീതാരാമന്റെ പേര് ഉയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.