റോം: കഴിഞ്ഞ മാസം അന്തരിച്ച മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി തന്റെ വില്‍പ്പത്രത്തില്‍ 100 ദശലക്ഷം യൂറോ (9,05,86,54,868 രൂപ) തന്റെ 33 കാരിയായ കാമുകി മാര്‍ട്ട ഫാസിനയ്ക്ക് വിട്ടുകൊടുക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് തവണ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന് ആറ് ബില്യണ്‍ യൂറോയിലധികം മൂല്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
' എന്റെ മക്കളായ മറീനക്കും പിയര്‍ സില്‍വിയോയ്ക്കും ഞാന്‍ ലഭ്യമായ സ്റ്റോക്ക് തുല്യ ഭാഗങ്ങളില്‍ നല്‍കുന്നു. ബാക്കിയുള്ളതെല്ലാം എന്റെ അഞ്ച് മക്കളായ മറീന, പിയര്‍ സില്‍വിയോ, ബാര്‍ബറ, എലിയോനോറ, ലൂയിജി എന്നിവര്‍ക്ക് തുല്യമായി ഞാന്‍ വിട്ടുകൊടുക്കുന്നതായാണ് വില്‍പ്പത്രത്തില്‍ ' രേഖപ്പെടുത്തിയത്.
എന്നാല്‍, ബെര്‍ലുസ്‌കോണി ഫാസീനയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും, മരണക്കിടക്കയില്‍ വച്ച് അദേഹം കാമുകിയായ ഫാസീനയെ ഭാര്യയെന്ന് വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
2018 ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ ലോവര്‍ ചേംബര്‍ അംഗമാണ് മാര്‍ട്ട ഫാസിന. 1994 ല്‍ ബെര്‍ലുസ്‌കോണി ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ അദേഹം സ്ഥാപിച്ച പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയയിലെ അംഗവുമാണ് അവര്‍.
ശതകോടീശ്വരനായ മാധ്യമ മുതലാളി, വ്യവസായി, പ്രധാനമന്ത്രി എന്നീ നിലകളില്‍ പതിറ്റാണ്ടുകളായി ഇറ്റാലിയന്‍ പൊതുജീവിതത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ബെര്‍ലുസ്‌കോണി 86 ാം വയസിലാണ് മരണപ്പെട്ടത്. ഇറ്റലിയിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയായിട്ടിരിക്കവെയാണ് ബെര്‍ലുസ്‌കോണിയുടെ മരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.