മോസ്‌കോ: യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ അമ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് സ്വതന്ത്ര റഷ്യന്‍ മാധ്യമങ്ങളായ മീഡിയസോണ മെഡൂസ എന്നിവർ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2022 ഫെബ്രുവരിക്കും 2023 മെയ്ക്കും ഇടയില്‍ റഷ്യയില്‍ 50 വയസിന് താഴെയുള്ള എത്ര പേര്‍ മരിച്ചുവെന്ന് പരിശോധിച്ചാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്ക് തയാറാക്കിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു.
യുദ്ധത്തില്‍ സൈനിക ഭാഗത്തുണ്ടായ ആളപായത്തിന്റെ കണക്കുകള്‍ റഷ്യയും യുക്രെയ്‌നും മറച്ചുവെക്കുകയാണ്. ശത്രുവിന്റെ ആളപായം പെരുപ്പിച്ചു കാണിക്കാനാണ് രണ്ടു പക്ഷവും ശ്രമിക്കുന്നത്. ആറായിരത്തോളം സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ സമ്മതിച്ചിട്ടുണ്ട്.
പുതിയ റിപ്പോർട്ട് പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാവുകയാണ്. സൈനികരുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ റഷ്യൻ മാധ്യമങ്ങൾ അടിച്ചമർത്തുന്നതായി ആക്ടിവിസ്റ്റുകളും സ്വതന്ത്ര പത്രപ്രവർത്തകരും ആരോപിച്ചു.
റക്ഷ്യയിലുട നിളം പഠനം നടത്തിയ ശേഷമാണ് സ്വകാര്യ മാധ്യമങ്ങൾ കണക്കുകൾ പുറത്തുവിട്ടത്.
ജൂലൈ ഏഴ് വരെ 27,423 റഷ്യൻ സൈനികർ മരിച്ചതായി ആദ്യം കണ്ടെത്തി. സെമിത്തേരികളിലും ആശുപത്രികളിലും അന്വേഷണം നടത്തിയ ശേഷമാണ് കണക്കുകൾ പുറത്തുവിട്ടതെന്ന് പഠനത്തിന് മേൽനോട്ടം വഹിച്ച മീഡിയസോണയിലെ എഡിറ്റർ ദിമിത്രി ട്രെഷ്ചാനിൻ പറഞ്ഞു.
നാഷണൽ പ്രൊബേറ്റ് രജിസ്ട്രിയിൽ 2014 മുതൽ 2023 മെയ് വരെ മരിച്ച പതിനൊന്ന് ദശലക്ഷത്തിലധികം ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 മുതൽ 49 വരെ പ്രായമുള്ള പുരുഷന്മാരാണ് 2022ൽ കൂടുതലായും മരണപ്പെട്ടത്.
ഡിസംബർ മുതൽ യുക്രെയ്നിൽ 20,000-ത്തിലധികം റഷ്യക്കാർ കൊല്ലപ്പെട്ടുവെന്ന വൈറ്റ് ഹൗസിന്റെ വിലയിരുത്തലിന് ആക്കം കൂട്ടുന്നതാണ് ഈ പുതിയ കണക്ക്. ഫെബ്രുവരിയിൽ യു.കെ പ്രതിരോധ മന്ത്രാലയം ഏകദേശം 40,000 മുതൽ 60,000 വരെ റഷ്യക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം യുദ്ധത്തിന്റെ ആദ്യ വർഷത്തിൽ കൊല്ലപ്പെട്ട റഷ്യക്കാരുടെ എണ്ണം 35,000 മുതൽ 43,000 വരെ ആയിരുന്നു. അവരുടെ കണക്കുകൾ കൃത്യമായിരിക്കാമെന്ന് മീഡിയസോണയിലെ എഡിറ്റർ ട്രെഷ്ചാനിൻ പറഞ്ഞു. 17 മാസമായി റഷ്യയിൽ ഒരു ദിവസം ശരാശരി 400 പേർ മരണപ്പെടുന്നുണ്ട്. ഇത് ഒരു പ്രതിസന്ധി സൃഷ്ടിച്ചെന്ന് മന്ത്രാലയം അറിയിച്ചു. 50 വയസ്സിന് താഴെയുള്ള 24,000 പുരുഷൻമാർ 2022 ൽ മരണപ്പെട്ടതായി കണ്ടെത്തി.
അതേ സമയം യുക്രെയ്‌നിലെ സപോരിജിയയില്‍ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സഹായ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ കെട്ടിടത്തിലാണ് റഷ്യ ബോംബിട്ടത്. 13 പേര്‍ക്ക് പരിക്കുണ്ട്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഫോട്ടോ യുക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. എന്നാല്‍ വാര്‍ത്ത റഷ്യ നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.