എ​ണ്ണ​യി​ത​ര വ്യാ​പാ​ര​മേ​ഖ​ലയിൽ ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​രേഖപ്പെടുത്തി ദുബായ്

എ​ണ്ണ​യി​ത​ര വ്യാ​പാ​ര​മേ​ഖ​ലയിൽ ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​രേഖപ്പെടുത്തി ദുബായ്

ദുബായ്: ദുബായ് എ​മി​റേ​റ്റി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​മേ​ഖ​ലയിൽ ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​ രേഖപ്പെടുത്തിയെന്ന് കണക്കുകള്‍. ക​ഴി​ഞ്ഞ 10 മാ​സ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ്​ ജൂ​ണി​ൽ ഉണ്ടായത് .കൂ​ടു​ത​ൽ വി​ൽ​പ​ന​യും പു​തി​യ ആ​വ​ശ്യ​ക്കാ​രും വ​ന്ന​തോ​ടെ വ​ള​ർ​ച്ച അ​തി​വേ​ഗ​ത്തി​ലാ​യെ​ന്ന്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​തി​മാ​സ നി​ല​വാ​ര സൂ​ചി​ക​ വി​ല​യി​രു​ത്തുന്നു. എ​സ്​ ആ​ൻ​ഡ്​ പി ​ഗ്ലോ​ബ​ൽ പ​ർ​ചേ​സിംഗ്​ മാ​നേ​ജേ​ഴ്​​സ്​ സൂ​ചി​ക​യി​ൽ ജൂ​ണി​ൽ 56.9 ആ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​യി​ൽ ഇത് 55.3 ആ​യി​രു​ന്നു.

നി​ർ​മാ​ണം, മൊ​ത്ത​വ്യാ​പാ​രം, ചെ​റു​കി​ട വ്യാ​പാ​രം, യാ​ത്ര, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നീ രം​ഗ​ങ്ങ​ളി​ലാ​ണ്​ മി​ക​ച്ച വളർച്ച പ്രകടമായത്. എണ്ണയിതമേഖലയിലെ കുതിപ്പിനെ അടിസ്ഥാനമാക്കി കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​താ​യി സ​ർ​വേ​കൾ സൂചിപ്പിക്കുന്നു . സാ​മ്പ​ത്തി​ക​രം​ഗത്തു 2022ലെ ​ആ​ദ്യ ഒ​മ്പ​തു മാ​സ​ങ്ങ​ളി​ൽ 4.6 ശ​ത​മാ​നം ആണ് വളർച്ച രേഖപ്പെടുത്തിയത് .​ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 24.1 ശ​ത​മാ​നവും വളർച്ച മൊത്ത-ചെറുകിട വ്യാപാരങ്ങളിലാണ്.

ദുബായിലെ യാ​ത്രാ​മേ​ഖ​ല​യി​ലും വ​ള​ർ​ച്ച​ പ്രകടമാണ് . ദു​ബായ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ലെ ​ആ​ദ്യ പാ​ദ​ത്തിൽ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കോ​വി​ഡി​ന്​ മു​മ്പ​ത്തെ നി​ല​യി​ലേ​ക്കെത്തി. ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്ന്​ മാ​സ​ത്തി​ൽ മാ​ത്രം 2.12 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​യ​ത്. 2022നെ ​അ​പേ​ക്ഷി​ച്ച്​ 55.8 ശ​ത​മാ​നം വളർച്ചയാണ് രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.