ജിദ്ദ: മദീനയിലെ സുവൈദറയ്ക്ക് സമീപം വടക്ക് ദസീറിലെ ഇസ്തിറാഹയില്‍ കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യാക്കാരന്‍ മരിച്ചു. 140 മീറ്റർ ആഴവും 35 സെന്‍റിമീറ്റർ വ്യാസവുമുളള കുഴല്‍ക്കിണറിലേക്കാണ് വീണത്. ഏറെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.
കുഴല്‍ക്കിണറില്‍ ഇയാള്‍ വീണുവെന്ന വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. കുഴൽക്കിണറിൽ വീണ ആളെ രക്ഷപ്പെടുത്താൻമദീന സിവിൽ ഡിഫൻസ് ടീം നടത്തുന്ന രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. സമാന്തരകിണർ കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തില്‍ പെട്ടയാള്‍ക്ക് ഓക്സിജന്‍ നല്‍കാനും ആരോഗ്യാവസ്ഥ നിരീക്ഷിക്കുന്നനായി ക്യാമറയുള്‍പ്പടെയുളള അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കിയിരുന്നു. എല്ലാത്തരത്തിലും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. മരിച്ചയാളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.