ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 21 മുതല്‍ 30 വരെ

ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 21 മുതല്‍ 30 വരെ

കൊപ്പേൽ (ടെക്സസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തില്‍ ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറുന്നതോടെ തുടക്കമാകും. പത്തു ദിവസത്തെ തിരുനാൾ ജൂലൈ 30ന് സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.

തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, കൈക്കാരന്മാരായ പീറ്റർ തോമസ്, എബ്രഹാം പി മാത്യൂ, സാബു സെബാസ്റ്റ്യൻ, ജോർജ് തോമസ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൌണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും. ഇടവകയിലെ വിമൻസ് ഫോറമാണ് ഇത്തവണ തിരുനാളിനു പ്രസുദേന്തിയാവുന്നത്.

തിരുനാൾ പരിപാടികൾ:

ജൂലൈ 21 വെള്ളി: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു കൊടിയേറ്റ്. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (കാർമ്മികൻ: റവ. ഫാ. ജോർജ് വാണിയപ്പുരക്കൽ)

ജൂലൈ 22 ശനി: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. എബ്രഹാം കളരിക്കൽ)

ജൂലൈ 23 ഞായർ: രാവിലെ 7:00 ,9:00, വൈകുന്നേരം 5:00 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ മാത്യൂസ് മുഞ്ഞനാട്ട്, ഫാ. വിൻസന്റ് വട്ടപ്പറമ്പിൽ)

ജൂലൈ 24 തിങ്കൾ: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ബിനോയ് കുര്യൻ ഇല്ലിക്കമുറിയിൽ)

ജൂലൈ 25 ചൊവ്വ: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജെയിംസ് നിരപ്പേൽ)

ജൂലൈ 26 ബുധൻ: വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയാപറമ്പിൽ)

ജൂലൈ 27 വ്യാഴം: വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസഫ് നെടുമാങ്കുഴിയിൽ)

ജൂലൈ 28 വെള്ളി: വൈകുന്നേരം 4:00 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോസ് കാട്ടേക്കര). തുടർന്ന് 7:30 നു ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ - "ഇടവകോത്സവം".

ജൂലൈ 29 ശനി: വൈകുന്നേരം 4:00 നു മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5:00 നു വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ അഖിൽ തോമസ്, എസ്‌വിഡി). തുടർന്ന് 7:00 മണിക്ക് സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ ഡെസിബെൽ ബാൻഡ് ഒരുക്കുന്ന ഗാനമേളയും, വാർഡ് യുണിറ്റുകൾ സംഘടിപ്പിക്കുന്ന 'ഭക്ഷ്യ മേള'യും.

ജൂലൈ 30 ഞായർ: വൈകുന്നേരം 500 ന് ആഘോഷമായ തിരുനാൾ കുർബാന. ചിക്കാഗോ രൂപതാ ചാൻസലർ റവ. ജോർജ് ദാനവേലിൽ മുഖ്യ കാർമ്മികനാകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും, സ്‌നേഹവിരുന്നും നടക്കും. തിരുനാൾ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.