ക്രിസ്തുവിൽ വേരൂന്നി വളരേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം: കര്‍ദ്ദിനാള്‍ മാർ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ; മലങ്കര സുറിയാനി കത്തോലിക്കാ കൺവൻഷനു തുടക്കമായി

ക്രിസ്തുവിൽ വേരൂന്നി വളരേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം: കര്‍ദ്ദിനാള്‍ മാർ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ; മലങ്കര സുറിയാനി കത്തോലിക്കാ കൺവൻഷനു തുടക്കമായി

ഹൂസ്റ്റൺ: ക്രിസ്തുവിൽ വേരൂന്നി വളരേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഏവരും തിരിച്ചറിയണമെന്ന് കര്‍ദ്ദിനാള്‍ ബസ്സേലിയോസ് മാർ ക്ലിമീസ് കാതോലിക്കാബാവ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോർത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളുടെ കൂടി വരവിൽ സഭാധ്യക്ഷൻ എന്ന നിലയിൽ തനിക്കുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഈ മൂന്ന് നാല് ദിവസങ്ങൾ കൂട്ടായ്മ്മയുടെ ദിനങ്ങൾ ആയി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

 എപ്പാർക്കിയുടെ അധ്യക്ഷൻ മാർ സ്റ്റെഫാനോസ് തിരുമേനി എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കോവിഡിന് ശേഷമുള്ള ഈ കൂടിവരവ് പാർട്ടിയുടെ വളരെ സന്തോഷത്തിന്റെ കൂടി കൂടി വരവാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. 

എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന കൺവെൻഷൻ ന്യൂജേഴ്‌സിയിലുള്ള പഴ്സിപ്പനിയിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചാണ് നടക്കുന്നത്. 

കൺവെൻഷനിൽ പ്രധാന പ്രഭാഷകനായി പ്രശസ്ത ബൈബിൾ പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിലും വിവിധ ഭാഷയിലുള്ള മറ്റു പ്രഭാഷണങ്ങൾക്ക് അമേരിക്കയിലെ മറ്റ് റിസോഴ്സ് പേഴ്സൺസും പങ്കെടുക്കുന്നതാണ്. 

അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ കൂട്ടായ്മ മലങ്കര സഭാ മക്കളുടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മലങ്കര ആത്മീയതയുടെയും വലിയ പങ്കുവെക്കലിന്റെയും ആഘോഷത്തിന്റെയും വേദിയാണ്. ഈ കൺവെൻഷനിൽ എല്ലാവിധമായിരിക്കുന്ന അനുഗ്രഹങ്ങളും പ്രാർത്ഥിക്കുന്നുവെന്നും ആശംസിക്കുന്നുവെന്നും അമേരിക്കയിലെ മലങ്കര എപ്പാർക്കിയുടെ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ സ്റ്റെപ്പാനോസ് തിരുമേനി പറഞ്ഞു. 

"ക്രിസ്തുവിലും വിശുദ്ധ പാരമ്പര്യങ്ങളിലും വേരൂന്നി” എന്ന ബൈബിള്‍ വചനമാണ് കണ്‍വന്‍ഷനന്റെ മുഖ്യ ചിന്താവിഷയമായി സ്വീകരിച്ചിരിക്കുന്നത്.

അമേരിക്കയിൽ ഭൗതികതയുടെ അതിപ്രസരം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രിസ്തു കേന്ദ്രീകൃതമായി വിശ്വാസപാരമ്പര്യങ്ങളിലും ധാർമികതയിലും അധിഷ്ഠിതമായി ഒരു സമൂഹത്തെ രൂപീകരിക്കുവാനായിട്ടുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സവിശേഷമായ ചിന്താവിഷയം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഴവട്ടത്തോട് പറഞ്ഞു.  

കൺവെൻഷന്റെ വിവിധ കമ്മിറ്റി കൺവീനേഴ്‌സിന്റെ പരിചയപ്പെടുത്തലുകൾ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സുനിൽ ചാക്കോ നടത്തി. കൺവൻഷന്റെ മാർഗ്ഗരേഖകളും മറ്റു കാര്യങ്ങളെക്കുറിച്ചുമുള്ള വിശദീകരണം വികാരി ജനറാൾ മോൺസിഞ്ഞോർ അഗസ്റ്റിൻ മംഗലത്ത് നടത്തി. 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാല് ദിന രാത്രങ്ങള്‍ നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ തിരിതെളിച്ചതോടെ ഔദ്യോഗികമായ് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും ഡിന്നറിനും ശേഷം ഇടവക പ്രതിനിധികള്‍ അടങ്ങുന്ന ടീമുകള്‍ക്ക് ക്വിസ് മത്സരം.

തുടര്‍ന്ന് ന്യൂയോര്‍ക്കിലെ എല്‍മോണ്ട് ഇടവക അവതരിപ്പിക്കുന്ന സാമൂഹ്യ-സംഗീത നാടകം ‘ജീവന്റെ ബലി’ അരങ്ങേറും. അതിന് ശേഷം യുവജനങ്ങള്‍ക്കായ് വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്.

വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ വി.കുര്‍ബാനയോടെ ആരംഭിക്കുകയും, തുടര്‍ന്ന് വിവിധ പ്രായങ്ങളിലുള്ളവര്‍ക്കായി വേര്‍തിരിച്ചുള്ള സെമിനാറുകളും പാനല്‍ ചര്‍ച്ചാക്ലാസുകളും നടത്തപ്പെടും.

ഇടവക പ്രതിനിധികള്‍ക്കായുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗ്, മതാദ്ധ്യാപക സമ്മേളനം, വൈദിക സംഗമം, വൈകുന്നേരം വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. മുതിര്‍ന്നവര്‍ക്കായുള്ള വിവിധ സെഷനുകള്‍ക്ക് ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയും സുപ്രസിദ്ധ വചന പ്രഘോഷകന്‍ ഫാ. ഡാനിയേൽ പൂവണ്ണത്തിലും നേതൃത്വം നല്‍കും.

ഞായറാഴ്ച രാവിലെ സഭാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും മറ്റു പിതാക്കന്‍മാരുടെ സഹകാര്‍മ്മികത്വത്തിലും നടക്കുന്ന ആഘോഷമായ സമൂഹ ബലിയും തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെയും നാല് ദിവസത്തെ പ്രോഗ്രാമുകള്‍ക്ക് തിരശ്ശീല വീഴും.

കര്‍ദ്ദിനാള്‍ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായോടൊപ്പം പാറശ്ശാല രൂപതാദ്ധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ് എപ്പിസ്‌ക്കോപ്പ, സീറോ മലബാര്‍ സഭ ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, തിരുവല്ലാ അതിരൂപത വികാരി ജനറാള്‍ മോണ്‍.റവ.ഡോ. ഐസക് പറപ്പള്ളില്‍, തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

അമേരിക്ക-കാനഡ ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത രക്ഷാധികാരിയായും, മോണ്‍. അഗസ്റ്റിന്‍ മംഗലത്ത് കോര്‍ എപ്പിസ്‌ക്കോപ്പ, മോണ്‍. പീറ്റര്‍ കൊച്ചേരി കോര്‍-എപ്പിസ്‌ക്കോപ്പ, മോണ്‍. ഡോ.ജിജി ചരിവുപുരയിടം, ഡോ. സജി മുക്കൂട്ട്, സുനില്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായ് അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.